ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത് : അഡ്വ.വി.സി.സെബാസ്റ്റിയന്‍

Share News

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട്ഞെട്ടിക്കുന്നത് : അഡ്വ.വി.സി.സെബാസ്റ്റിയന്‍ കോട്ടയം: വനംവകുപ്പ് രഹസ്യമായി ഉന്നതകേന്ദ്രങ്ങളില്‍ സമര്‍പ്പിച്ച ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് കര്‍ഷക സംഘടനകളുടെ നിരന്തര പ്രതിഷേധങ്ങളെത്തുടര്‍ന്ന് പുറത്തുവിട്ടിരിക്കുമ്പോള്‍ ലഭിക്കുന്ന വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതും ജനങ്ങളെ കുടിയിറക്കി വനവല്‍ക്കരണപ്രക്രിയ വെളിപ്പെടുത്തുന്നതുമാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. സംസ്ഥാനത്ത് സീറോ ബഫര്‍സോണ്‍ എന്ന് തീരുമാനിക്കുന്നതിന് ഉപഗ്രഹ സര്‍വ്വേ തെളിവുകള്‍ ധാരാളം മതി. വനാതിര്‍ത്തിക്കുള്ളില്‍ ബഫര്‍സോണ്‍ നിജപ്പെടുത്തണം. വീടുകളും വാണിജ്യസ്ഥാപനങ്ങളും ഒരേ രീതിയില്‍ അടയാളപ്പെടുത്തിയതിന് പിന്നില്‍ ദുരൂഹതയുണ്ട്. ഒരു […]

Share News
Read More

പുതിയ നിയമനിര്‍മ്മാണങ്ങള്‍ക്കു പിന്നില്‍ അണിയറയിലൊരുങ്ങുന്നസ്വതന്ത്ര വ്യാപാരക്കരാറുകള്‍: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: മൂന്നു കര്‍ഷകവിരുദ്ധ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും തുടര്‍ന്നും കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട് വിവിധ നിയമനിര്‍മ്മാണങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിന്റെ പിന്നില്‍ അണിയറയിലൊരുങ്ങുന്ന സ്വതന്ത്രവ്യാപാരക്കരാറുകളാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. രാജ്യാന്തര സ്വതന്ത്ര വ്യാപാരവിപണിയായി ഇന്ത്യയെ തുറന്നുകൊടുക്കുന്നതിന്റെ ഭാഗമാണ് റബര്‍, തേയില, കാപ്പി തുടങ്ങി കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട നിലവിലെ നിയമങ്ങള്‍ റദ്ദ്‌ചെയ്ത് പുതിയ നിയമങ്ങള്‍ നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. ബില്ല് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കുകയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. പുതിയ നിയമങ്ങളിലും ഭേദഗതികളിലും […]

Share News
Read More

സാമ്പത്തിക സംവരണം: രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും നിലപാട് വ്യക്തമാക്കണം: ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി:കേന്ദ്രസര്‍ക്കാര്‍ 103-ാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്ത് നടപ്പിലാക്കിയ സംവരണേതര വിഭാഗത്തിലെ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്ക് വിവിധ തലങ്ങളിലുള്ള സാമ്പത്തിക സംവരണത്തിന്മേല്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ വരാന്‍പോകുന്ന തദ്ദേശതെരഞ്ഞെടുപ്പിനു മുമ്പ് നിലപാട് പ്രഖ്യാപിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. സാമ്പത്തിക സംവരണം നടപ്പിലാക്കിയ ബിജെപിയുടെ നിലപാട് ഇക്കാര്യത്തില്‍ വളരെ വ്യക്തമാണ്. ഇടതുപക്ഷ സര്‍ക്കാരും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ ഭേദഗതിചെയ്താണെങ്കില്‍ പോലും ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റി സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള സംവരണേതരര്‍ക്ക് വിവിധ തലങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തുവാന്‍ ഉത്തരവിറക്കിക്കൊണ്ടിരിക്കുന്നു. സംവരണേതര വിഭാഗങ്ങളില്‍ […]

Share News
Read More

‘ഏവരും സഹോദരങ്ങള്‍’ ചാക്രിക ലേഖനം ലോകസമൂഹത്തിന് പുത്തന്‍വഴികാട്ടി: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കോട്ടയം: ഫ്രാന്‍സീസ് പാപ്പായുടെ മൂന്നാം ചാക്രികലേഖനമായ ഏവരും സഹോദരങ്ങള്‍ ലോകസമൂഹത്തിനൊന്നാകെ പുത്തന്‍ വഴികാട്ടിയാണെന്നും പ്രശ്‌നസങ്കീര്‍ണ്ണമായ ആധുനിക കാലഘട്ടത്തില്‍ സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയുമായ ചിന്തകളിലൂടെ നവലോകസൃഷ്ടിക്ക് പാതകളൊരുക്കുമെന്നും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ലോകത്തുടനീളം പടര്‍ന്നുപിടിച്ചിരിക്കുന്ന കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പരസ്പരം സ്‌നേഹിച്ചും സഹകരിച്ചും സഹോദരസ്‌നേഹം ഊട്ടിയുറപ്പിച്ചും മനുഷ്യസമൂഹമൊന്നാകെ പ്രവര്‍ത്തിക്കേണ്ട ആവശ്യകതയിലേയ്ക്ക് ചാക്രികലേഖനം വിരല്‍ചൂണ്ടുന്നത് വിശ്വാസിസമൂഹം മാത്രമല്ല പൊതുസമൂഹമൊന്നാകെ ഏറെ പ്രതീക്ഷയോടെ കാണുന്നു.ഭീകര തീവ്രവാദപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും, മനുഷ്യജീവനും ജീവിതത്തിനും ഉയരുന്ന വെല്ലുവിളികളും, രാഷ്ട്രീയ ഭരണ അരക്ഷിതാവസ്ഥകളും, […]

Share News
Read More

ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ താവളമൊരുക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍:

Share News

സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കൊച്ചി:കേരളത്തില്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് താവളമൊരുക്കുന്നതും അവരെ സംരക്ഷിക്കുന്നതും രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു. മതമൗലീകവാദികളുടെയും ഭീകര തീവ്രവാദ പ്രസ്ഥാനങ്ങളുടെയും സ്വാധീന വലയത്തിലാണ് സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിന്റെ അനന്തര ഫലമാണ് സംസ്ഥാനത്തുടനീളം അക്രമങ്ങളും കൊലപാതകങ്ങളും പെരുകുന്നതും മയക്കുമരുന്നും കള്ളക്കടത്തും മാഫിയ സംഘങ്ങളും തഴച്ചു വളരുന്നതും. കാശ്മീരിനുശേഷം കേരളം ഭീകരപ്രസ്ഥാനങ്ങളുടെ കേന്ദ്രമായി വളരുന്നതു തടയുവാന്‍ സംസ്ഥാന ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നത് ആശങ്കയുളവാക്കുന്നു. രാജ്യത്ത് അധികാരത്തിന്റെ […]

Share News
Read More

സാമ്പത്തികസംവരണം-യുഡിഎഫ് നേതൃത്വം അടവുനയം തിരുത്തി നിലപാട് പ്രഖ്യാപിക്കണം:ലെയ്റ്റി കൗണ്‍സില്‍

Share News

കോട്ടയം: നൂറ്റിമൂന്നാം ഭരണഘടനാഭേദഗതിയിലൂടെ 2019 ജനുവരി 12ന് നിലവില്‍ വന്ന ഇന്ത്യയിലെ സംവരണേതര വിഭാഗങ്ങളിലെ പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കുള്ള സാമ്പത്തിക സംവരണത്തിന്മേല്‍ കേരളത്തിലെ യുഡിഎഫ് നേതൃത്വം അടവുനയം തിരുത്തി നിലപാട് പരസ്യമായി പ്രഖ്യാപിക്കണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. സംവരണേതരവിഭാഗത്തിനുള്ള സാമ്പത്തിക സംവരണമേര്‍പ്പെടുത്തിക്കൊണ്ട് നരേന്ദ്രമോദി സര്‍ക്കാരും ഈ സംവരണം സംസ്ഥാനത്ത് നടപ്പിലാക്കി ഭരണഘടനാപരമായ ഉത്തരവാദിത്വം വൈകിയാണെങ്കിലും നിറവേറ്റുവാന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ സര്‍ക്കാരും നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുമ്പോള്‍ സാമ്പത്തിക സംവരണത്തിനെതിരെ കോണ്‍ഗ്രസ് […]

Share News
Read More

ന്യൂനപക്ഷങ്ങള്‍ക്ക് അപമാനമായ സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

Share News

കൊച്ചി: കേരളത്തിലെ ന്യൂനപക്ഷ സമൂഹത്തിനൊന്നാകെ ആക്ഷേപവും അപമാനവുമായി മാറിയിരിക്കുന്ന സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. മതനിരപേക്ഷതയെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്നവര്‍ ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കീഴില്‍ നടക്കുന്ന അഴിമതിയും അനീതിയും കാണാതെ പോകുന്നത് ദുഃഖകരമാണ്. സ്വജനപക്ഷപാതത്തിന്റെയും കെടുകാര്യസ്ഥതയുടെയും മതമൗലികവാദപ്രവര്‍ത്തനങ്ങളുടെയും കള്ളക്കടത്തിന്റെയും ഇടത്താവളമായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് അധഃപതിച്ചിരിക്കുന്നു. ക്രിസ്ത്യന്‍, മുസ്ലീം, സിക്ക്, പാഴ്‌സി, ബുദ്ധര്‍, ജൈനര്‍ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി […]

Share News
Read More

നീതിക്ക് വേണ്ടി ഏതറ്റംവരെയും പോകും: മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍

Share News

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറില്‍ വനപാലകര്‍ കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയ യുവ കര്‍ഷകനായ, മത്തായി എന്ന പൊന്നുവിന്റെ ,കുടുംബത്തിന് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. കേരളത്തിലെ സ്വതന്ത്ര കര്‍ഷക സംഘടനകളുടെ കൂട്ടായമയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിറ്റാറില്‍ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊന്നുവിന്റെ കൊലപാതകികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. വനപാലകര്‍ക്കെതിരെ വ്യക്തമായ തെളിവ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയിട്ടും കേസ് എടുക്കാതിരിക്കുന്നത് […]

Share News
Read More

ഭീകരവാദം – യു എന്‍ റിപ്പോര്‍ട്ടിനെ സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുത്: സിബിസിഐ ലെയ്റ്റി കൗണ്‍സി

Share News

ന്യൂഡല്‍ഹി: കേരളവും കര്‍ണ്ണാടകവുമുള്‍പ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ഭീകരവാദികളുടെ സ്വാധീനകേന്ദ്രങ്ങളുണ്ടെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിസ്സാരവല്‍ക്കരിക്കരുതെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റിയന്‍ അഭ്യര്‍ത്ഥിച്ചു. സാക്ഷരകേരളം ഭീകരതയുടെ തീരമായി മാറുന്നത് ആശങ്കാജനകമാണ്. കള്ളനോട്ടും, കള്ളക്കടത്തും തീവ്രവാദവും, അധോലോക മാഫിയസംഘങ്ങളും ഭരണരംഗം മുതല്‍ അടിസ്ഥാനതലങ്ങള്‍ വരെ സ്വാധീനമുറപ്പിക്കുന്നതും വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ കടന്നാക്രമണം നടത്തുന്നതും ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ മസ്തിഷ്‌കപ്രക്ഷാളനം നടത്തി ജനങ്ങളില്‍ […]

Share News
Read More

തമ്മിലടിച്ച് തകരേണ്ട സമയമല്ലിത്, ഉണരുക

Share News

ഇന്ത്യയിലെ ക്രൈസ്തവസമൂഹവും അദ്ധ്വാനവര്‍ഗ്ഗജനവിഭാഗവും കാര്‍ഷികമേഖലയും വന്‍പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്.  ഭരണനേതൃത്വങ്ങളുടെ നിരന്തരമായ അവഗണനയും, കര്‍ഷകനീതിനിഷേധ നിലപാടുകളും, കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും, കര്‍ഷകവിരുദ്ധ രാജ്യാന്തര കരാറുകളും, അനിയന്ത്രിതമായ കാര്‍ഷികോല്പന്ന ഇറക്കുമതിയുമുയര്‍ത്തുന്ന അതിരൂക്ഷമായ സ്ഥിതിവിശേഷം കര്‍ഷകരെ ദുഃഖദുരിതത്തിലാഴ്ത്തുന്നുവെങ്കില്‍, രാജ്യത്തുടനീളം മതേതരത്വത്തിനു നേരെ ഉയരുന്ന വര്‍ദ്ധിച്ച വെല്ലുവിളികളും വര്‍ഗ്ഗീയശക്തികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പും ക്രൈസ്തവസമൂഹത്തിനുനേരെ ആഞ്ഞടിക്കുന്നു.  ഈ നാടിന്റെ വിദ്യാഭ്യാസ ആരോഗ്യ ആതുരശുശ്രൂഷാ തലങ്ങളിലെ ക്രൈസ്തവ സേവനവും പങ്കാളിത്തവും സംഭാവനകളും സാന്നിധ്യവും അതുല്യമായിരിക്കുമ്പോള്‍ ഈ നിസ്വാര്‍ത്ഥ ശുശ്രൂഷകളെ അപമാനിച്ച് അട്ടിമറിക്കാനുള്ള തീവ്രവാദ ശക്തികളുടെ നിഗൂഢഅജണ്ടകളും അണിയറനീക്കങ്ങളും […]

Share News
Read More