ചങ്ങനാശ്ശേരിയിലെ മനോരമയുടെ ലേഖകൻ ശ്രീ ജിക്കു തോമസ്. |നാടിന്റെ സ്പന്ദനം അറിയുന്ന അപൂർവ്വം ചില മാധ്യമപ്രവർത്തകരിൽ ഒരാൾ

Share News

മാധ്യമപ്രവർത്തനം എന്നത് സമൂഹത്തിന് ഏറെ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ഒരു ഉപാധിയാണ്, ഒരു മാധ്യമപ്രവർത്തകനെ പ്രാപ്തനാക്കുന്നത് അവന്റെ വാർത്താ ബോധം ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയിലും ആശങ്ക ഉണർത്തുന്ന ഏതും എന്തും റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴാണ്, അത്തരത്തിൽ ഒരാളാണ് ചങ്ങനാശ്ശേരിയിലെ മനോരമയുടെ ലേഖകൻ ശ്രീ ജിക്കു തോമസ്. നാടിന്റെ സ്പന്ദനം അറിയുന്ന അപൂർവ്വം ചില മാധ്യമപ്രവർത്തകരിൽ ഒരാൾ. ശരിക്കും പറഞ്ഞാൽ ചങ്ങനാശ്ശേരിയുടെ പ്രതിപക്ഷനേതാവ്, ചങ്ങനാശ്ശേക്കാരെ ബാധിക്കുന്ന ഏതൊരു പ്രശ്നവും ജിക്കുവിനോട് പറഞ്ഞാൽ മതി. അത് കുടിവെള്ളപ്രശ്നം ആണെങ്കിലും, വഴി വിളക്കിന്റെ […]

Share News
Read More

ഇന്നലെ എന്നത് ഒരു വേസ്റ്റ് പേപ്പർ ആണ്, ഇന്ന് എന്നുള്ളത് ന്യൂസ് പേപ്പറും, നാളെ എന്നുള്ളത് ക്വസ്റ്റ്യൻ പേപ്പറുമാണ്, അതിനാൽ ആലോചിച്ച് വായിച്ച് ഉത്തരം എഴുതുക, അല്ലെങ്കിൽ ജീവിതം ഒരു ടിഷ്യൂപേപ്പറാകും

Share News

ഇന്നലെ എന്നത് ഒരു വേസ്റ്റ് പേപ്പർ ആണ്, ഇന്ന് എന്നുള്ളത് ന്യൂസ് പേപ്പറും, നാളെ എന്നുള്ളത് ക്വസ്റ്റ്യൻ പേപ്പറുമാണ്, അതിനാൽ ആലോചിച്ച് വായിച്ച് ഉത്തരം എഴുതുക, അല്ലെങ്കിൽ ജീവിതം ഒരു ടിഷ്യൂപേപ്പറാകും. ഡോക്ടർ എപിജെ അബ്ദുൽ കലാം തമാശരൂപേണ കുട്ടികളോട് പറഞ്ഞതാണെങ്കിലും ഒട്ടേറെ അർത്ഥതലമുള്ള ഒരു വാചകമാണിത്. അതായത് കഴിഞ്ഞുപോയതിനെക്കുറിച്ച് സങ്കടപ്പെടാതെ ഇരിക്കുക, വരാനുള്ളതിനെക്കുറിച്ച് ആധി പിടിക്കാതെ ഇരിക്കുക. ഈ ജീവിക്കുന്ന നിമിഷത്തെക്കുറിച്ച് ചിന്തിക്കുക, അതിൽ മാത്രം ജീവിക്കുക. ഓരോ മനുഷ്യനും ഓരോ വലിയ നിഗൂഢതയാണ്, പുറമേക്ക് […]

Share News
Read More

. ഒരു കാര്യം ശ്രദ്ധിക്കുക ജാഗ്രതയോടെയും മുൻകരുതലുകളോടെയും കൂടെ ഇരിക്കുക, വെറുതെ പുറത്തു കറങ്ങി നടക്കാതിരിക്കുക. |ഒരു ആപത്തും, ഒരു നാടിനും സംഭവിക്കാതിരിക്കട്ടെ.

Share News

ഇന്ന് രാവിലെ മുതൽ കേരളത്തിലെ ടിവി ചാനലുകളിൽ ബുറെവി ചുഴലികാറ്റ് ഭീകര അന്തരീക്ഷം സൃഷ്ടിക്കും, ഇപ്പോഴുള്ള വെകിളി കണ്ടിട്ടു് ശ്രീലങ്കയിൽ ചെന്ന് ചുഴലിക്കാറ്റിനെ ഇങ്ങോട്ടു പിടിച്ചോണ്ടുവരുമെന്നാ തോന്നുന്നേ. എന്നാൽ കേരളത്തിൽ കാറ്റ് അത്ര ശക്തമാകാനിടയില്ല എന്ന് കരുതാം. ഈ ചുഴലികാറ്റ് ഇന്ന് ഉച്ചയോടെ രാമേശ്വരം വഴി ഇന്ത്യയിലേക്ക് കയറുമ്പോൾ കേരളത്തിലും തമിഴ്നാടിലും നല്ല മഴ പെയ്യും. പിന്നെ പൊതുവെ കാറ്റ് കരയിൽ എത്തുമ്പോൾ ശക്തി കുറയും പൊതുവെ വലിയ പ്രശ്നങ്ങളുണ്ടാക്കാതെ ബുറെവി തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ല […]

Share News
Read More

വിവാഹം മുതൽ ഗർഭംവരേ വൈറലാക്കി ഫോട്ടോ ഷൂട്ടിന്റെ പേരിൽ കോപ്രായങ്ങൾ കാണിക്കുന്ന ചിലർക്കങ്കിലും ഇതൊരു പാഠമാവട്ടെ

Share News

മക്കളേ നമ്മളും കെട്ടിയതാണ്, പണ്ട്‌ ഏതേലും തെങ്ങിന്റെ ചുവട്ടിലോ പാടത്തിന്റെ വരമ്പിലോ പിന്നെ ബാക്ക്ഗ്രൗണ്ടിൽ പൂക്കളും അരുവികളും മാറിമാറി കാണിക്കും കൂടെ ഒരു പാട്ടും പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം. പണ്ടൊക്കെ ഒരു ഔട്ഡോർ കല്യാണ ഫോട്ടോ ഷൂട്ട് ഇതൊക്കെയായിരുന്നു. നമ്മുടെ ജീവിതത്തിൽ ഒരേ ഒരു തവണ മാത്രം സംഭവിക്കുന്ന ഒന്നാണ് വിവാഹം, അത് മാക്സിമം കളർ ഫുൾ ആക്കാൻ ഇപ്പോൾ മിക്കവരും ശ്രമിക്കും ആ ആഗ്രഹത്തെ കുറ്റം പറയാൻ പറ്റില്ല. കഴിഞ്ഞ ദിവസം വെഡിങ് […]

Share News
Read More

വീട്ടിൽ കേക്ക് ഉണ്ടാക്കി വിറ്റാൽ അറസ്റ്റ് ചെയ്‌തു ജയിലിൽ ഇടും പോലും.

Share News

ഡേയ് കേക്ക് അല്ലെ ഉണ്ടാക്കിയത്? ബോംബ് അല്ലല്ലോ! അന്യ സംസ്ഥാനത്ത് നിന്ന്‌ രാസവസ്തുക്കൾ ചേർത്ത മീൻ, പാൽ, പച്ചക്കറികൾ എന്നിവ വരുന്നത് സംസ്ഥാന അതിർത്തികളിൽ പോലും തടയാൻ കഴിവില്ലാത്ത ഒരു വകുപ്പും, കിമ്പളം കൈപ്പറ്റുന്ന ഉദ്യോഗസ്ഥരും. ഇവക്കെതിരെ ചെറു വിരൽ അനക്കാൻ വയ്യാത്ത ടീമാ, വീട്ടിലെ കേക്കിന് ലൈസൻസ് ഉണ്ടാക്കാൻ നടക്കുന്നത്. ഭയങ്കര ‘കരുതൽ.’ ഒരുപാട് വീട്ടമ്മമാർ വൃത്തിയായിഉണ്ടാക്കുന്ന കേക്ക്, അവർക്ക് ഒരു ചെറിയ വരുമാനമാർഗ്ഗം കിട്ടുന്നതിനെ എന്തിന് തടയണം സാറെ. ചില ബേക്കറിക്കാർക്ക് നഷ്ടമുണ്ടായേക്കാം. ഒരു […]

Share News
Read More

ഇനിയങ്ങോട്ട് കാര്യങ്ങൾ ജനങ്ങൾ സ്വയം ശ്രദ്ധിക്കണം. അതായത് സർക്കാരിനോ ആരോഗ്യ പ്രവർത്തകർക്കോ പൊലീസിനോ നിയന്ത്രിക്കാൻ കഴിയാത്ത സ്റ്റേജിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു.!!

Share News

പണ്ടൊക്കെ വീട്ടിൽ നിന്നു ഇറങ്ങുബോൾ കേൾക്കാം.. ബൈക്കിന്റെ സ്റ്റാൻഡ് തട്ടീട്ടില്ല ഹെൽമെറ്റ്‌ എടുത്തില്ലേ? സീറ്റ് ബെൽറ്റ് ഇട്ടില്ലേ? കുട എടുത്തില്ലേ? എന്നൊക്കെയായിരുന്നു.. ഇപ്പൊ മാസ്‌ക്ക്‌ എടുത്തില്ലേ എന്നു കൂടി ആയി.. ഇനി എന്തൊക്കെയാണാവോ വരാൻ പോകുന്നത്? സംസ്ഥാനത്ത് വരും ദിവസങ്ങളിൽ‍ കോവിഡ് മരണം ഉയരും. വെന്റിലേറ്ററുകള്‍ തികയാത്ത അവസ്ഥയുണ്ടാകും. കൂടുതല്‍ ജാഗ്രത അനിവാര്യമാണ്. എന്ന് പറഞ്ഞാൽ നമ്മൾക്ക് കൂടുതൽ ശ്രദ്ധ വേണമെന്ന് അർത്ഥം. ഇനിയങ്ങോട്ട് കാര്യങ്ങൾ ജനങ്ങൾ സ്വയം ശ്രദ്ധിക്കണം. അതായത് സർക്കാരിനോ ആരോഗ്യ പ്രവർത്തകർക്കോ പൊലീസിനോ […]

Share News
Read More

നാട്ടിലെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പ് മാമാങ്കം അതും വെറും ചുരുങ്ങിയ മാസങ്ങളിലേക്കു മാത്രം.

Share News

ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത ഒരു ഉപ തിരഞ്ഞെടുപ്പ്, അതും ഈ ദുരന്ത കാലത്ത്. കുറച്ചു മാസങ്ങൾ രണ്ട് മണ്ഡലത്തിൽ MLA ഉണ്ടായില്ല എന്ന് വെച്ചു ആകാശം ഇടിഞ്ഞു വീഴുമോ? മിനിമം പന്ത്രണ്ടു കോടി ചിലവ് ഉണ്ടാകും എന്നാണ് ഇലക്ഷൻ കമ്മീഷൻ തന്നെ പറയുന്നത്. പാർട്ടികളുടെ കോടികളുടെ പ്രചാരണ ചിലവ് വേറെ. ഈ കോടികൾ പാവങ്ങളുടെ എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് ഉപയോഗിച്ചുക്കൂടെ? ഈ ചിലവാക്കുന്ന തുകക്ക് കുട്ടനാട്ടിൽ മട വീണ് കർഷകർക്ക് സഹായം ചെയ്തു കൂടെ? അല്ലെങ്കിൽ […]

Share News
Read More

കൊല്ലുന്നതും കൊല്ലപ്പെടുന്നതും സാധാരക്കാരാണ്. ഇന്നുവരെ ഒരു നേതാക്കളും അവരുടെ മക്കളും കൊല്ലാനും പോയിട്ടില്ല, പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടിട്ടുമില്ല. അവരുടെ മക്കൾ ഒക്കെ നല്ല ജോലിയും നേടി സുഖിച്ചു നടക്കുന്നു.

Share News

ഈ മലയാളികൾ ഒക്കെ വെറുതെ ബുദ്ധി ഉണ്ടെന്ന് അഹങ്കരിക്കുന്നവരാണ്, ഇത് പോലുള്ള ലോക വിഡ്ഢികളെ വേറെ എവിടെയും കാണാൻ കിട്ടില്ല. കൊല്ലുന്നതും കൊല്ലപ്പെടുന്നതും സാധാരക്കാരാണ്. ഇന്നുവരെ ഒരു നേതാക്കളും അവരുടെ മക്കളും കൊല്ലാനും പോയിട്ടില്ല, പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടിട്ടുമില്ല. അവരുടെ മക്കൾ ഒക്കെ നല്ല ജോലിയും നേടി സുഖിച്ചു നടക്കുന്നു. ഇനി കൊല്ലാനും കൊല്ലപ്പെടാനും പോവുന്നവർ ഒന്ന് ഓർത്തോ നഷ്ടം നിങ്ങൾക്കും നിങ്ങളുടെ കുടുബത്തിനും മാത്രമാണ്. നേതാക്കൾക്ക് രക്തസാക്ഷികളേ കിട്ടി വീട്ടുകാർക്ക് തീരാനഷ്ടവും. രാഷ്ട്രീയത്തിന് വേണ്ടി തമ്മിൽ […]

Share News
Read More

വീട്ടു വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ ഓട്ടോതൊഴിലാളി ആത്മഹത്യ ചെയ്തു.

Share News

വീട്ടു വാടക കൊടുക്കാൻ നിവൃത്തിയില്ലാതെ ഓട്ടോതൊഴിലാളി ആത്മഹത്യ ചെയ്തു. പ്രായമായ അമ്മ രണ്ട് ചെറിയ പെൺകുട്ടികൾ ഭാര്യ അങ്ങനെ ആ കുടുംബം അനാഥമായി. വാടക കിട്ടാത്തത്തിന്റെ പ്രയാസം വീട്ടുടമസ്ഥനും വാടക കൊടുക്കാൻ പറ്റാത്ത പ്രയാസം വീട് താമസക്കാർക്കും. സ്വന്തം ജീവൻ പോയാലെങ്കിലും കുടുംബത്തിന് സാമ്പത്തിക സഹായം കിട്ടും എന്ന വിശ്വാസത്തിലായിരിക്കാം ആ പാവം ആത്മഹത്യ ചെയ്തത്. ജോലി കിട്ടാത്തതിൽ യുവാവ് ആത്മഹത്യ ചെയ്തു. ജീവിതം വഴിമുട്ടിയ നല്ലൊരു ശതമാനം ആളുകളും ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്നു. ഭൂരിഭാഗം […]

Share News
Read More