യുദ്ധഭീതിയും സാമ്പത്തിക വെല്ലുവിളികളും|തെരഞ്ഞെടുപ്പുകളിലേക്കു നീങ്ങുന്ന രാജ്യത്തിന് ഹമാസ് – ഇസ്രയേൽ സംഘർഷം ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല.
ഹമാസ് ഭീകരർ ഇസ്രയേലിനെ ആക്രമിച്ചു. ഇസ്രയേൽ തിരിച്ചടിക്കുന്നു. ഇതു കരയുദ്ധമായി മാറുമോ എന്ന ആശങ്ക ലോകമാകെ പടരുന്നു. യുദ്ധമെന്നും നാശകാരിയാണ്. മനുഷ്യനും പ്രകൃതിക്കും ബന്ധപ്പെട്ട രാജ്യങ്ങൾക്കും മാത്രമല്ല, ബന്ധപ്പെടാത്ത രാജ്യങ്ങൾക്കും നാശനഷ്ടം വരുത്തുന്നു. സമ്പദ്ഘടനകളെ ഉലയ്ക്കുന്നു. പശ്ചിമേഷ്യയിലെ പുതിയ പോരാട്ടത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ മൂന്നു കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒന്ന്: കരയുദ്ധം ഉണ്ടാകുമോ? ഉണ്ടായാൽ എത്രനാൾ നീളും? രണ്ട്: യുദ്ധത്തിൽ മറ്റു രാജ്യങ്ങൾ പങ്കുചേരുമോ? ചേർന്നാൽ ആരൊക്കെ? മൂന്ന്: യുദ്ധത്തിന്റെ പേരിൽ ഇന്ധനലഭ്യതയിൽ തടസം വരുമോ? ഇന്ധനവില എത്രമാത്രം […]
Read More