“നമ്മളൊക്കെ ചെറുതെന്ന് കരുതുന്ന പലതും ഒരുപാട് ആളുകൾക്ക് വലിയ കാര്യമാണ്. ആ വലിയ സ്വപ്നം സാക്ഷാത്ക്കരിക്കാനായതിൻറെ സന്തോഷം ഈ ഒൻപത് വയസുകാരൻറെ മുഖത്ത് എനിക്ക് കാണാമായിരുന്നു”.|District Collector Alappuzha

Share News

വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായെന്ന സങ്കടവുമായി മൂന്നാം ക്ലാസുകാരനായ ഈ മോൻ എഴുതിയ കത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് എനിക്ക് ലഭിച്ചത്. മാസങ്ങളായി വീട്ടിൽ കറണ്ട് ഇല്ലാത്തതിനാൽ മെഴുക് തിരി വെട്ടത്തിലാണ് ഇവർ കഴിയുന്നതെന്നും വീട്ടിലിരുന്ന് പഠിക്കാൻ പോലും സാധിക്കുന്നിലെന്നും കത്തിൽ എഴുതിയിരുന്നു. സ്കൂളിലിടാൻ ഒരു യൂണിഫോം മാത്രമാണ് ഉള്ളതെന്നും എട്ട് വർഷമായി വീട്ടിൽ ടി.വി. ഇല്ലെന്ന സങ്കടവും കത്തിൽ ഉണ്ടായിരുന്നു. വളർന്ന് വലുതായി നല്ല ജോലി നേടിയ ശേഷം അമ്മയെ നന്നായി നോക്കണമെന്നാണ് […]

Share News
Read More