32 വര്‍ഷം മുൻപ് , രണ്ടുവയസുള്ളപ്പോൾ കിണറ്റിൽ വീണ തന്നെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയ കല്ലിടുക്കില്‍ ജയോച്ചനെ അവസാനമായി ഒന്ന് കാണാന്‍ അഫ്‌സലെത്തി.
കാൻസറിനോട് പടവെട്ടി നാലുദിവസം മുൻപ് അന്തരിച്ച ആലക്കോട് കല്ലിടുക്കില്‍ ജയോച്ചന് ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കണ്ണീരോടെ യാത്രാമൊഴിയേകി .ഒരുദശാബ്ദത്തിലേറെക്കാലം കാൻസർ രോഗത്തോട് പടവെട്ടി സധൈര്യം ജീവിതം മുൻപോട്ട് കൊണ്ടുപോയ തൊടുപുഴ ആലക്കോട് കല്ലിടുക്കിൽ ജോൺ കെ ജോസഫ് ( ജെയോച്ചൻ -69 ) തിങ്കളാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത് . ജെയോച്ചന്റെ ഭൗതികശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കലയന്താനി സെന്റ് മേരിസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും ആയിരങ്ങളാണ് ജെയോച്ചനെ അവസാനമായി ഒന്ന് കാണാനും അന്തിമോപചാരം അർപ്പിക്കാനും […]
Read More