
തലശ്ശേരി അതിരൂപതക്ക് ദൈവം നൽകിയ സമ്മാനമാണ് സ്നേഹ ബഹുമാനപ്പെട്ടവള്ളോപ്പള്ളി പിതാവ്.
തലശ്ശേരി അതിരൂപതക്ക് ദൈവം നൽകിയ സമ്മാനമാണ് സ്നേഹ ബഹുമാനപ്പെട്ടവള്ളോപ്പള്ളി പിതാവ്.
കുടിയേറ്റ നാളുകളിൽ മനുഷ്യർക്ക് ദേവാലയവും ശുശ്രൂഷകളും ഒക്കെ നൽകാൻ … മനുഷ്യരുടെ കഷ്ടപ്പാടുകൾ തിരിച്ചറിഞ്ഞ് സൗകര്യങ്ങളും ഒക്കെ നൽകാൻ മുന്നിട്ടിറങ്ങിയ പിതാവിന് എത്ര നന്ദി പറഞ്ഞാലും മതിയാവുന്നതല്ല.
കാടുകൾ വെട്ടിത്തെളിച്ച് കുടിയേറിയവർക്ക് പ്രകാശമായി ഉയർത്തിയ ദേവാലയങ്ങളും ദൈവവിളികളുമെല്ലാം നമ്മെ രക്ഷയിലേക്ക് നടത്തിയതായിരുന്നു എന്ന് വിശ്വസിക്കുന്നു.
വളരെ പ്രത്യേകമായി എന്നെ സംബന്ധിച്ച് ഓർമയിലുള്ള ദിനമാണ് ആദ്യ കുർബ്ബാന സ്വീകരണവും സ്ഥൈര്യലേപനവും. പിതാവിൻ്റെ കൈ വെയ്പ്പിൽ നിന്നാണത് നൽകപ്പെട്ടത്.
ഓരോ ദിവസവും പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനത്തിലൂടെ എനിക്കതു മനസ്സിലാക്കി തന്നിരുന്നു.എന്നാൽ ഇത് എൻ്റെ മനസിലെവിടെയോ ആയിരുന്നു ഈ ഓർമകളെല്ലാം.
ഒരിക്കൽ മദർ ഹോമിൽ പ്രാർത്ഥനയുടെ സമയത്ത് ഇതേ രൂപത്തിലും ഭാവത്തിലും എൻ്റെ തലക്കു മീതെ വന്നു നിൽക്കുന്നതായി കാണാനും ശക്തമായി പ്രാർഥിക്കാനും കാരണമായിട്ടുണ്ട്. അതിലൂടെയെല്ലാം എൻ്റെ വിശ്വാസം സഭയിലൂടെ ശക്തിപ്പെടുന്നതായി തോന്നി.
പരിശുദ്ധാത്മാവ് ദിവ്യകാരുണ്യമായി വസിക്കുന്നു എന്ന് വിശ്വസിക്കയാണ്.കാരണം ദൈവത്തിൻ്റെ ശക്തി തലമുറകളോളം നിലനിൽക്കുന്ന സ്നേഹം ആണല്ലൊ. അതിൽപ്പിന്നെ പല തവണ എന്നെ ശക്തിപ്പെടുത്തിയിട്ടുമുണ്ട്. വിശ്വസിക്കുന്നവർക്ക് ദൈവം എല്ലാം ദാനമായിനൽകും.കാരണം ദൈവം ദാനമായി എല്ലാം നമു ക്ക് നൽകപ്പെട്ടിട്ടുണ്ടല്ലൊ.
വിശ്വാസം നമ്മൾ ആർജിച്ചെടുക്കേണ്ടതും ദാനമായി നൽകപ്പെട്ടതുമാണല്ലൊ. നമുക്ക് നൽകപ്പെട്ടവരും മുൻപെ കടന്നു പോയവരുടെ നല്ല മാതൃകകൾ നാം പിൻതുടരേണ്ടതുമാണല്ലൊ. നിയമത്തെ അസാധുവാക്കാനല്ല…. പൂർത്തിയാക്കാനാണ് യേശു വന്നത്. അവനെല്ലാം പൂർത്തീകരിച്ചവനും രക്ഷ നൽകിയവനും ഇപ്പോഴും നൽകി കൊണ്ടിരിക്കുന്നവനുമാണ് .
ഇന്നും ജീവിക്കുന്ന സത്യ ദൈവത്തെ വിശ്വസിക്കാതിരിക്കാനാവില്ല. പിതാ വിലും പരിശുദ്ധാത്മാവിലും പുണ്യവാൻമാരുടെ ഐക്യത്തിലും ഞാൻ വിശ്വസിക്കുന്നു. അത് ഒരു പ്രകാശമായി മൂന്നു സ്ഥലത്തു നിന്ന് ഭൂമിയിലേക്ക് ഇറങ്ങി വന്ന് അവിടുത്തെ മഹത്വം കണ്ടതാണ് എന്നു പറഞ്ഞാൽ വിശ്വസിക്കുമോ എന്നെനിക്കറിയില്ല.എന്നാൽ ഒന്നെനിക്കറിയാം എല്ലാറ്റിൻ്റേയും മദ്ധ്യസ്ഥനായി നല്ലി ടയൻ ഉണ്ട് എന്നതാണു് ആശ്വാസം .അനുതപിക്കുന്ന പാപിയെ കണ്ടെത്തി രക്ഷിക്കുന്നവനും നഷ്ടപ്പെട്ട തിനെ കണ്ടെത്തുന്നവനും എല്ലാറ്റിനേയും നേരെയാക്കുന്നവനുമായി നമ്മുടെ കൂടെയുള്ള ഈശോ .ആ കർത്താവാണ് നമ്മുടെ ഇടയൻ.നമുക്കൊന്നിന്നും കുറവുണ്ടാവുകയില്ല.
നമുക്ക് നൽകപ്പെട്ട എല്ലാ വൈദികരേയും നന്ദിയോടെ ഓർമിക്കാം. പ്രാർത്ഥിക്കാം അവർക്കായി.നമുക്ക് സ്നേഹിച്ച് വിശ്വസിക്കാം. നമ്മെ ശക്തിപ്പെടുത്തി സഹായിക്കുന്ന പരിശുദ്ധാത്മാവിന് ഒത്തിരി നന്ദി പറയുന്നു.
Annamma Earnest