
സംസ്കാര സമ്പന്നമായൊരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് അധ്യാപകർ.
സംസ്കാര സമ്പന്നമായൊരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നവരാണ് അധ്യാപകർ. ശാസ്ത്രീയമായ കാഴ്ചപ്പാട് വരുംതലമുറയ്ക്ക് പകർന്നുനൽകാനും കൂടുതൽ മികച്ച ഒരു ലോകം നിർമ്മിക്കാൻ അവരെ സന്നദ്ധരാക്കാനും അധ്യാപകർക്ക് സാധിക്കും.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖല വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതായി മാറിയതിനു പിന്നിലും അനേകം അധ്യാപകരുടെ കഠിന പ്രയത്നമുണ്ട്. നമ്മൾ നേടിയ സാമൂഹിക പുരോഗതിയും ഈ നേട്ടങ്ങൾക്ക് ശക്തി പകർന്നു. ഈ വളർച്ചയിലൂന്നിക്കൊണ്ട് മികച്ച വിദ്യാഭ്യാസവും നൈപുണിയുമുള്ള ഒരു വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റിത്തീർക്കേണ്ടതുണ്ട്.
കൂടുതൽ വികസിതവും പുരോഗനോന്മുഖവുമായൊരു നവകേരളത്തെ വാർത്തെടുക്കുന്നതിനായി നമ്മുടെ അധ്യാപകർക്കൊപ്പം അണിനിരക്കാം.
എല്ലാവർക്കും അധ്യാപക ദിനാശംസകൾ.

.മുഖ്യമന്ത്രി പിണറായി വിജയൻ