മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയ എറണാകുളം പ്രസ് ക്ലബ്ബിനും ഭാരവാഹികൾക്കും നന്ദി.

Share News

ജില്ലാ കളക്ടറായി സ്ഥാനമേറ്റതിന് ശേഷം കൊച്ചിയിലെ മാധ്യമ പ്രവർത്തകരുമായി എറണാകുളം പ്രസ് ക്ലബ്ബിൽ സംവദിച്ചു. മാധ്യമപ്രവർത്തകരാൽ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ പ്രസ് ക്ലബ്ബാണ് എറണാകുളം പ്രസ് ക്ലബ്ബ്.

കൊച്ചി നഗരത്തെയും എറണാകുളം ജില്ലയെയും പൊതുവിൽ ബാധിക്കുന്ന വിഷയങ്ങളാണ് ഇന്ന് പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ചത്.

നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഓപ്പറേഷ൯ ബ്രേക്ക് ത്രൂ പദ്ധതിയുടെ പുരോഗതി, തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്, അതിഥി തൊഴിലാളി ക്ഷേമം, പട്ടയവിതരണം, അതിദാരിദ്ര്യ ലഘൂകരണം, തീരദേശ ഹൈവേ, കൊച്ചി മെട്രോ അടക്കമുള്ള വികസന പദ്ധതികൾ എന്നിവയെല്ലാം ചർച്ച ചെയ്തു.

ജീവിതശൈലി രോഗനിയന്ത്രണം, മാനസികാരോഗ്യ സംരക്ഷണം എന്നിവയിലും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കുട്ടികളുടെയും വനിതകളുടെയും ക്ഷേമം മു൯നിർത്തി ആരോഗ്യ, വനിതാ – ശിശു വികസന വകുപ്പുകളുമായി ചേർന്ന് പ്രത്യേകമായ ചില പദ്ധതികളും പരിഗണനയിലുണ്ട്.

മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയ എറണാകുളം പ്രസ് ക്ലബ്ബിനും ഭാരവാഹികൾക്കും നന്ദി.

Collector, Ernakulam 

Share News