
ആ കുഞ്ഞ് വിരൽ ചൂണ്ടിയിരിക്കുന്നത് കേരളത്തിൻ്റെ മനസാക്ഷിക്കു നേരെയാണ്..
‘നിങ്ങളാണെന്റെ അച്ഛനെ കൊന്നത് ഇനി എന്റെ അമ്മ കൂടിയേ ബാക്കിയുള്ളു സാറേ”…മനസ്സിന് വല്ലാത്ത ഒരു നൊമ്പരം… ആ കുഞ്ഞ് വിരൽ ചൂണ്ടിയിരിക്കുന്നത് കേരളത്തിൻ്റെ മനസാക്ഷിക്കു നേരെയാണ്… ആ ചുണ്ടുവിരലിന് മുൻപിൽ തലകുനിക്കേണ്ടത് ഭരണാധികാരികളും നിയമപാലകരും അയൽക്കാരും പിന്നെ നാമോരോരുത്തരും ആണ്… വെറുതെയല്ല പതിറ്റാണ്ടുകൾക്കുമുമ്പ് കേരളത്തെ ഭ്രാന്താലയം എന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചത്...

ഏതാനും വർഷങ്ങൾക്ക് മുൻപ് വിശപ്പകറ്റാനായി മോഷണം നടത്തിയ ഒരു ആദിവാസി യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേരളത്തിലെ ചില മാന്യന്മാർക്ക് മുമ്പിൽ നിയമം നോക്കുകുത്തിയായി നിന്നപ്പോൾ പ്രകൃതിയും കാലവും പകരം ചോദിച്ചു… ഇനി ഈ കുഞ്ഞുങ്ങളുടെ കണ്ണുനീരിന് എന്തെല്ലാം കാണേണ്ടിയിരിക്കുന്നു… ദൈവം പൂർണ്ണമായും മനുഷ്യൻ പാതിയായും ക്ഷമിച്ചാലും പ്രകൃതിയും കാലവും ഒന്നും ക്ഷമിക്കില്ല… കേരളത്തിൻ്റെ ഓരോ മുക്കിലും മൂലയിലും വീഴുന്ന ഓരോ കണ്ണുനീർ തുള്ളിക്കും വലിയ വില കൊടുക്കേണ്ടി വരും. മനുഷ്യാത്മാവിന് ഏൽക്കുന്ന മുറിവുകളിൽനിന്ന് പുറത്തേക്ക് ഒഴുകുന്ന കണ്ണുനീർ തുള്ളികൾ രക്തത്തുള്ളികളെക്കാൾ ഭയാനകമാണ്…
മകനേ മാപ്പ്…


സി. സോണിയ തെരേസ്