രാത്രികാല യാത്രകളിൽ വശങ്ങളിലും പിറകിലും ” പ്രകാശം പ്രതിഫലിക്കുന്ന ടേപ്പുകൾ” (Reflective Contour Marking) ഒട്ടിക്കണം എന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടം അനുശാസിക്കുന്നു.

Share News

Reflective Contour Marking

രാത്രികാല യാത്രകളിൽ വലിയ ചരക്ക് വാഹനങ്ങളുടെ നീളം, വീതി, ഉയരം എന്നിവ കൃത്യമായി മറ്റ് വാഹന ഡ്രൈവർമാർക്ക് ദൃഷ്ടിയിൽ പെടുന്നതിനും ബോഡിയുടെ രൂപവും ആയതിന്റെ കൃത്യമായ വലിപ്പവും ഉയരവും തിരിച്ചറിയുന്നതിനും ആയി വശങ്ങളിലും പിറകിലും ” പ്രകാശം പ്രതിഫലിക്കുന്ന ടേപ്പുകൾ” (Reflective Contour Marking) ഒട്ടിക്കണം എന്ന് കേന്ദ്ര മോട്ടോർ വാഹന ചട്ടം അനുശാസിക്കുന്നു.

കേന്ദ്ര മോട്ടോർ വാഹന ചട്ടം 104 (1) (iii) പ്രകാരം 7.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ട്രെയിലർ , സെമി ട്രെയിലർ ഉൾപ്പെടെയുള്ള എല്ലാ ചരക്ക് വാഹനങ്ങൾക്കും Contour Marking നിർബന്ധമാണ്.ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് – 090 (AIS: 090 ) പ്രകാരം അപ്രൂവൽ ലഭിച്ച റിഫ്ലക്റ്റീവ് ടേപ്പ് ഉപയോഗിച്ച് മാത്രമേ Contour Marking ഉണ്ടാക്കാൻ പാടുള്ളൂ.ഇത്തരം റിഫ്ലക്റ്റീവ് ടേപ്പുകൾ കാലപ്പഴക്കം മൂലം നശിച്ചു പോകാത്തവയും, ഡീസൽ പെട്രോൾ മുതലായ ഇന്ധനങ്ങൾ വീണാലും നശിക്കാത്തവയും, 67°C ഓളം ചൂടും –22°C ഓളം തണുപ്പും ഏറ്റാലും നശിക്കാത്തവയും , സോപ്പുപൊടി ( detergent) / ഷാംപൂ മുതലായവ പ്രയോഗിച്ചാൽ നിറംമങ്ങാത്തവയും ആയ വസ്തു ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

മേൽപ്പറഞ്ഞ തരം ചരക്ക് വാഹനങ്ങളുടെ പിറകിലോ അല്ലെങ്കിൽ വശത്തോ ആയി 25 മീറ്ററോളം അകലത്തിൽ സഞ്ചരിക്കുന്ന മറ്റൊരു വാഹനത്തിന്റെ ഹെഡ്ലൈറ്റിന്റെ പ്രകാശം Contour Marking ൽ തട്ടുമ്പോൾ ആ പ്രകാശം വളരെ ശക്തമായി പ്രതിഫലിക്കുകയും വാഹനത്തിന്റെ നീളം, വീതി, ഉയരം എന്നിവ മനസ്സിലാകുന്നത് വഴി അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുന്നു.

വശങ്ങളിൽ Contour Marking ന്റെ നിറം മഞ്ഞയും പിറകിൽ ചുവപ്പും, മുൻവശത്ത് വെളുത്തതും ആയിരിക്കും. വാഹനത്തിൻ്റെ ബോഡിയുടെ പരമാവധി അരികുകൾ ചേർത്തായിരിക്കും ടേപ്പുകൾ ഒട്ടിച്ചിട്ടുണ്ടാവുക. വാഹനത്തിൻ്റെ ബോഡിയിൽ പരസ്യം പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെങ്കിൽ അത് Contour Marking നെ തടസ്സപ്പെടുത്തുന്ന രീതിയിൽ ആവരുത്.

MVD Kerala

Share News