ഒരു ദിവസത്തെ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ ചിലവഴിക്കണ്ട എന്ന് ദമ്പതികൾ തീരുമാനിച്ചു. പകരം വീടില്ലാത്ത ഒരു കുടുംബത്തിന് ഒരു കൊച്ചു ഭവനം നിർമ്മിച്ച് നൽകാൻ ആഗ്രഹിച്ചു.

Share News

വരൻ ബാങ്ക് ഉദ്യോഗസ്ഥൻ. വധു ആയുർവേദ ഡോക്ടർ. രണ്ടുപേരുടെയും ധനികകുടുംബം..

പ്രസിദ്ധമായ ആഡംബര ഹോട്ടലിൽ വെച്ച് ലക്ഷങ്ങൾ ചിലവഴിച്ച് വിവാഹം നടത്താൻ തീരുമാനിച്ചു. ഒരു ദിവസത്തെ ആഘോഷങ്ങൾക്കായി ലക്ഷങ്ങൾ ചിലവഴിക്കണ്ട എന്ന് ദമ്പതികൾ തീരുമാനിച്ചു.

പകരം വീടില്ലാത്ത ഒരു കുടുംബത്തിന് ഒരു കൊച്ചു ഭവനം നിർമ്മിച്ച് നൽകാൻ ആഗ്രഹിച്ചു. ഭർത്താവ് നഷ്ടപ്പെട്ടു മൂന്ന് കുട്ടികളുമായി അശരണയായി വീടുമില്ലാതെ വീർപ്പുമുട്ടുന്ന ഒരു വീട്ടമ്മയെ കണ്ടെത്തി, രണ്ടു മാസം കൊണ്ട് 20 ലക്ഷം ചിലവാക്കി ഒരു വീട് നിർമ്മിച്ച് അവർക്ക് കൈമാറി.

” ഭൂമിയിൽ ദൈവത്തെ നേരിൽ കാണുവാനും അനുഗ്രഹം നേടുവാനും കഴിഞ്ഞു ” എന്ന് നന്ദി പൂർവം ആ കുടുംബം ദമ്പതികളെ അഭിനന്ദിച്ചു. നിമിഷനേരം കൊണ്ട് ഒഴുക്കി കളയുന്ന ധനം ഒരു കുടുംബത്തിൻ്റെ ആയുഷ്കാലം സന്തോഷ ഭരിത മാക്കിയ ഈ നവ ദമ്പതികളെ നമുക്കും ആദരിക്കാം.

Sebin Xavier (സെബിച്ചായൻ)

Share News