
18 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ച കിരീടം…|ജയിച്ചാലും കൊടുത്തുവിടുക മാതൃക മാത്രം, ഫിഫ ലോകകപ്പിന്റെ വിശേഷം ഇങ്ങനെ..
ലോകകപ്പിന്റെ വിശേഷം പറഞ്ഞാൽ തീരാത്തതാണ്.ഫിഫ നിയമങ്ങൾ അനുസരിച്ച്, മുൻ ചാമ്പ്യൻമാർക്കും രാഷ്ട്രത്തലവന്മാർക്കും മാത്രമേ കപ്പിൽ തൊടാൻ അവകാശമുള്ളൂ. അത് വിജയിക്കുന്ന ടീം താൽക്കാലികമായി സൂക്ഷിക്കുന്നു. പിന്നീട്, വിജയികൾക്ക് ടൂർണമെന്റിന്റെ പതാക, ആതിഥേയ രാജ്യങ്ങൾ, വിജയികളായ ടീമുകളുടെ ലിഖിതങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രത്യേക സ്വർണ്ണ പൂശിയ പകർപ്പ് ലഭിക്കും.ഈ സമയം സ്വർണ്ണം കൊണ്ട് നിർമ്മിച്ച യഥാർത്ഥ ട്രോഫി വിജയികൾ ഫിഫയ്ക്ക് തിരികെ നൽകുന്നു. വിജയിക്കുന്ന ടീമിന് ട്രോഫി നൽകുന്നുണ്ടെങ്കിലും അത് ഫിഫയുടെ സ്വത്താണ്. 6.142 കിലോഗ്രാം ഭാരമുള്ള 18 കാരറ്റ് തനി തങ്കം കൊണ്ടാണ് ട്രോഫി നിർമ്മിച്ചിരിക്കുന്നത്. ഉപരിതലത്തിൽ ഭൂഗോളത്തെ ഉയരത്തിൽ വഹിക്കുന്ന രണ്ടുപേരെ കൊത്തിവച്ചിരിക്കുന്നു, അതിന്റെ ഇപ്പോഴത്തെ ഡിസൈൻ 1974 മുതലുള്ളതാണ്.

രണ്ട് മനുഷ്യരൂപങ്ങൾ ചേർന്ന് ഭൂമിയെ ഉയർത്തുന്ന രൂപമാണ് ഫിഫ ട്രോഫിയിൽ കൊത്തി വെച്ചിരിക്കുന്നത്. ട്രോഫിയുടെ അടിഭാഗം വിജയിച്ച ടീമിന്റെ പേര് കൊത്തിവെക്കും. 2038 ഓടെ എഴുതാനുള്ള സ്ഥലം തീരുമെന്നാണ് കരുതുന്നത്.
വിജയിച്ച ടീമിനല്ലാതെ ഫിഫ ട്രോഫിയുടെ പകർപ്പ് സമ്മാനിച്ചിട്ടുള്ളത് നെൽസൺ മൺഡേലയ്ക്ക് മാത്രമാണ്. 1930 മുതൽ അരനൂറ്റാണ്ടോളം ഉപയോഗിച്ചിരുന്ന ട്രോഫിയുടെ രൂപം വ്യത്യസ്തമായിരുന്നു.
1974-ലാണ് ഇന്നീ കാണുന്ന ട്രോഫി ആദ്യമായി സമ്മാനിച്ചത്. ഇറ്റാലിയൻ ശിൽപി സിൽവിയോ ഗസാനിയ രൂപകൽപന ചെയ്ത ശിൽപമാണിത്.
സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിലുള്ള ഫിഫ വേൾഡ് ഫുഡ്‌ബോൾ മ്യൂസിയത്തിലാണ് ട്രോഫി സൂക്ഷിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഫുട്‌ബോൾ ആരാധകർ ഫിഫ ട്രോഫി ഒരുനോക്കുകാണാൻ അങ്ങോട്ടേയ്ക്ക് എത്തിച്ചേരുന്നു.
ഫിഫ ലോകകപ്പ് 2022 ഫൈനലിലെ വിജയിക്ക് 42 മില്യൺ ഡോളർ സമ്മാനം ലഭിക്കും, ഇത് ഏകദേശം 347 കോടി രൂപ വരും. റണ്ണറപ്പിന് 30 മില്യൺ ഡോളർ അഥവാ 248 കോടി രൂപ ലഭിക്കും.

ശനിയാഴ്ച രാത്രി 2-1ന് മൊറോക്കോയെ തോൽപ്പിച്ച് മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യയ്ക്ക് 27 മില്യൺ കൂടുതലും (239 കോടി രൂപ) നാലാം സ്ഥാനത്തുള്ള മൊറോക്കോയ്ക്ക് 25 ദശലക്ഷം രൂപയും (206 കോടി രൂപ) ലഭിക്കും
..കടപ്പാട് മാദ്ധ്യമങ്ങളോട്