അലക്സ് പിതാവിനും കുടുംബത്തിനും പരേതർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു.
മാനന്തവാടി: മാനന്തവാടി രൂപതയുടെ സഹായമെത്രാനായ ബിഷപ് അലക്സ് താരാമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടി (55), അദ്ദേഹത്തിന്റെ മകൻ വിൻസ് (18) എന്നിവർ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞു. പുറത്തേക്കിറക്കാൻ ശ്രമിച്ച കാർ നിയന്ത്രണം വിട്ട് ചുറ്റുമതിൽ പൊളിച്ച് കിണറിലേക്ക് പതിച്ചതാണ് അപകടകാരണം. പുറത്തേക്കെടുക്കുമ്പോൾ ജീവനുണ്ടായിരുന്നുവെങ്കിലും പിന്നീട് ആശുപത്രിയിൽ വച്ച് വിൻസും മരണത്തിന് കീഴടങ്ങി.
PDF Embedder requires a url attribute അനുശോചനം-മാർ-ജോസ്-പൊരുന്നേടംഇരുവരുടെയും ഭൗതികശരീരങ്ങൾ നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം നാളെ (3 നവംബർ 2022) ഉച്ചയോടെ സ്വഭവനത്തിൽ എത്തുന്നതാണ്. തുടർന്ന് പൊതുദർശനത്തിനും പ്രാർത്ഥനകൾക്കും അവസരമുണ്ടായിരിക്കും. നാലുമണി യോടെ മൃതസംസ്കാരശുശ്രൂഷയുടെ ആദ്യഭാഗം കുടുംബത്തിൽ ആരംഭിക്കും. 05.30-ന് ദേവാലയത്തിൽ കുർബാനയുണ്ടായിരിക്കും. മാത്തുക്കുട്ടിയുടെ ജർമ്മനിയിലുള്ള മകൾ എത്തിച്ചേരാൻ താമസിക്കും എന്നതിനാൽ മൃതസംസ്കാരം രാത്രിയിലാണ് നടത്താൻ സാധിക്കുക. അതിനാൽ മൃതസംസ്കാരശുശ്രൂഷകളുടെയും കുർബാനയുടെയും സമയമൊഴികെ സംസ്കാരം നടക്കുന്നത് വരെ പൊതുദർശനത്തിന് അവസരമുണ്ടായിരിക്കുന്നതാണ്.
മാനന്തവാടി രൂപതാ സഹായമെത്രാൻ എന്ന നിലയിൽ തന്റെ ഉത്തരവാദിത്വമേറ്റെടുത്ത ഈ ദിവസങ്ങളിൽ തന്നെ അഭിവന്ദ്യ അലക്സ് പിതാവിന്റെ കുടുംബത്തിൽ സംഭവിച്ച ഈ അപകടത്തിൽ രൂപതയൊന്നാകെ ദുഖം രേഖപ്പെടുത്തി. അലക്സ് പിതാവിനും കുടുംബത്തിനും പരേതർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്ന് രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. വയനാട് എം.പി. രാഹുൽ ഗാന്ധിയടക്കം നിരവധി മത, സാംസ്കാരിക, രാഷ്ട്രീയ നേതാക്കന്മാർ ബിഷപ്സ് ഹൗസിൽ വിളിച്ച് അനുശോചനം അറിയിച്ചു.
ഭവനത്തിലേക്ക് എത്തിച്ചേരാനുള്ള വഴി: ആലക്കോട് പള്ളി കഴിഞ്ഞുള്ള പാലത്തിന് മുൻപ് വലത്തേക്ക് തിരിയുന്ന റോഡിലൂടെ മോറാനി വഴി വന്ന് നെല്ലിക്കുന്നിലുള്ള ഭവനത്തിൽ എത്തിച്ചേരാവുന്നതാണ്.
ആദരാഞ്ജലികൾ അഭിവന്ദ്യ അലക്സ് താരാമംഗലം പിതാവിന്റെ സഹോദരൻ ശ്രീ മാത്തുക്കുട്ടിയും (55) മാത്തുക്കുട്ടിയുടെ മകൻ വിൻസും (18) വാഹനാപകടത്തിൽ മരണപ്പെട്ട വിവരം ഏറെ സങ്കടത്തോടെ നമ്മൾ അറിഞ്ഞതാണല്ലോ. രണ്ടുപേരുടെയും മൃതശരീരങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.മൃതസംസ്കാരശുശ്രൂഷകൾ (03.11.2022) ഉച്ചകഴിഞ്ഞ് 4 മണിക്ക് പാത്തൻപാറ സെന്റ് ആന്റണീസ് ദൈവാലയ സെമിത്തേരിയിൽ നടക്കും അഭിവന്ദ്യ അലക്സ് പിതാവിന്റെയും കുടുംബത്തിന്റെയും തീവ്ര ദുഃഖത്തിൽ അതിരൂപത ഒന്നാകെ പങ്കു ചേരുന്നു. പരേതർക്കു നിത്യശാന്തി നേരുന്നു.
ആദരാഞ്ജലികൾ
Archdiocese of Thalassery