മതതീവ്രവദികൾ ഒറ്റപ്പെട്ട് ഇസ്രായേൽ പലസ്തീൻ ഏന്നീ രണ്ടുകൂട്ടരും ഒരു രാഷ്ട്രമാകുന്നിടത്തു മാത്രമേ സമാധാനത്തിന്റെ പ്രാവ് അവിടെ പറന്നുതുടങ്ങുകയുള്ളു.

Share News

പലസ്തീനും (ഫിലിസ്തീനായും) ഇസ്രയേലും

മതവിശ്വാസങ്ങളും രാഷ്ട്രസങ്കല്പങ്ങളും തമ്മിൽ ബന്ധപ്പെടുത്തിയതാണ് മനുഷ്യചരിത്രത്തിലുണ്ടായ പല യുദ്ധങ്ങൾക്കും കാരണം. ഒറ്റപ്പെട്ട വ്യക്തികൾക്ക് അധികാരമോഹം ഉണ്ടായതും മതത്തിന്റെയൊ വംശത്തിന്റെയോ സഹായത്താൽ ലക്‌ഷ്യം സാധിച്ചതും ചരിത്രം. അന്ന് തുടങ്ങി പ്രശ്നങ്ങളും.

രാഷ്ട്രീയനേതൃത്വം അധികാരം നിലനിർത്താൻ മതവികാരത്തെ ദ്യരൂപയോഗിച്ചപ്പോൾ മതതീവ്രവാദങ്ങൾ രൂപപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി മതങ്ങൾപോലും സൃഷ്ടിക്കപ്പെട്ടു.

മതതീവ്രവാദങ്ങൾ നിലനിൽക്കാൻ മതപഠനകേന്ദ്രങ്ങളിൽ മതത്തിന്റെ അന്തസത്തയായ സാർവത്രിക സ്നേഹവും അഹിംസയും പഠിപ്പിക്കാതെയും പരിശീലിപ്പിക്കാതെയും വർഗീയതയും വെറുപ്പും വിദ്വെഷവും പകയും പിഞ്ചുഹൃദയങ്ങളിൽ കുത്തിവച്ചു. അധികാരം നേടാനും നിലനിർത്താനും എന്തിനും മടിക്കാത്ത ഭരണാധികരികളും രാഷ്ട്രീയ നേതൃത്വവും അവർക്ക് ഒത്താശ ചെയ്തുകൊടുത്തും അവരെ നീതീകരിച്ചും പ്രശ്നം വഷളാക്കി. അടിയന്തിരവും വിട്ടുവീഴ്ചയില്ലാത്തതുമായ ഒരു മാറ്റം ഉണ്ടായാലേ ഇനി ഈ ഭൂമി നിലനിൽക്കൂ!

പലസ്തീനു പൂർണ്ണ സ്വാതന്ത്ര്യമുള്ള സ്വതന്ത്രരഷ്ട്രമെന്ന പദവി കൊടുത്താൽ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ചിലർ. എല്ലാ ഭീകരപ്രവർത്തനങ്ങളും തീരാതെ സ്വതന്ത്രരാഷ്ട്രമെന്ന ചിന്ത ഇല്ല എന്ന മറ്റുള്ളവർ.

ഇസ്രായേൽ-ഹമാസ് പോരാട്ടത്തിൽ ഇസ്രയേലിന്റെ കൂടെ കൂടുന്നതിലോ പലസ്തീന്റെ പേര് അവിടെ വലിച്ചിഴക്കുന്നതിലോ അർത്ഥമില്ല. മതതീവ്രവാദത്തിനെതിരെ എല്ലാ മതവിശ്വാസികളും രാഷ്ട്രീയനേതൃത്വവും അണിനിരക്കുകയാണ് വേണ്ടത്. മതത്തിന്റെ പേരിലോ മതത്തിന്റെ സ്വാധീനത്തിലോ ലോകത്ത് ഒരിടത്തും രാഷ്ട്രം ഉണ്ടാകാതിരിക്കാൻ സ്രദ്ധിക്കയും ഇപ്പോൾ അങ്ങനെയുള്ള രഷ്ട്രങ്ങളെ മതത്തിന്റെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കയുമാണ് വേണ്ടത്. അത് എല്ലാ മതങ്ങൾക്കും ഒരുപോലെ ബാധകമാകുകയും വിട്ടുവീഴ്ചയില്ലാതെ പ്രാവർത്രികമാക്കയും വേണം.

മതതീവ്രവദികൾ ഒറ്റപ്പെട്ട് ഇസ്രായേൽ പലസ്തീൻ ഏന്നീ രണ്ടുകൂട്ടരും ഒരു രാഷ്ട്രമാകുന്നിടത്തു മാത്രമേ സമാധാനത്തിന്റെ പ്രാവ് അവിടെ പറന്നുതുടങ്ങുകയുള്ളു.

ആഗോളവൽക്കരണത്തിന്റെയും കുടിയേറ്റങ്ങളുടെയും ഇക്കാലത്തു രാഷ്ട്രം വംശത്തിന്റെയോ ജാതിയുടെയോ മതത്തിന്റെയോ പേരിൽ വേർതിരിച്ചു കൊടുക്കാവുന്നതല്ല. ഇന്ത്യയിൽ ഈഴവനും ആദിവാസിക്കും ദളിതനും ക്രൈസ്തവനും ആര്യനും ദ്രാവീഡനും പ്രത്യേകം രാഷ്ട്രം വേണമെന്ന ചിന്ത എത്ര ഭയാനകമായിരിക്കും. ഭൂരിപക്ഷത്തിന്റെ താളത്തിനൊത്ത് ന്യൂനപക്ഷം ചരിക്കണമെന്ന ചിന്തയും ഭീകരം. ഓരോ വ്യക്തിയുമാണ് പ്രധാനം. ചില സംഹിതകളോ സംഘങ്ങളോ അല്ല.

രാഷ്ട്രം ബഹുസ്വരവും എല്ലാവരെയും ഉൾക്കൊള്ളുന്നതും എല്ലാവരുടേതും ആയിരിക്കണം. മതത്തിനും വംശത്തിനും ജാതിക്കും അവിടെ കാര്യമില്ല.

എല്ലാ രാഷ്ട്രങ്ങളെയും ഏകോപിപ്പിക്കുന്ന മതസ്വാധീനങ്ങൾക്ക് അതീതമായ UN ശക്തിപ്രാപിക്കണം. മതങ്ങൾ കരുണയുടെയും സമാധാനതിന്റെയും സ്നേഹത്തിന്റെയും വാഹകരായി മാത്രം നിലകൊള്ളണം.

ജോസഫ് പാണ്ടിയപ്പള്ളിൽ

Share News