തുടര്‍ഭരണ സാധ്യത ജനങ്ങള്‍ ആഗ്രഹിക്കുന്നു: എ. വിജയരാഘവന്
തിരുവനന്തപുരം: ഇടതുമുന്നണി വര്‍ഗീയതയുമായി സന്ധി ചെയ്യില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. തുടര്‍ഭരണ സാധ്യത ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും വിപുലമായ ജനകീയ ഐക്യം രൂപപ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് മതാധിഷ്ഠിത കൂട്ടുകെട്ടിന് മുതിര്‍ന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം യുഡിഎഫ് ന്യായീകരിച്ചു. അശോക് ഗെഹ്ലോട്ട് കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ചിട്ടും പ്രതിപക്ഷം ചെയ്യുന്നില്ല. യുഡിഎഫിന്റെ അവസരവാദ നീക്കങ്ങള്‍ തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച പ്രതിപക്ഷത്തിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്. പ്രതിപക്ഷത്തെ ജനങ്ങള്‍ നിരാകരിക്കും. യുഡിഎഫില്‍ കൂടുതല്‍ തര്‍ക്കങ്ങളാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നത്. യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായിരുന്ന കേരള കോണ്‍ഗ്രസ്-എം യുഡിഎഫ് വിട്ടുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം കേരളത്തില്‍ സാധാരണക്കാരന്റെ താത്പര്യങ്ങള്‍ക്കൊപ്പം നിന്നില്ല. സാധാരണക്കാര്‍ക്കായി നടപാക്കിയ പദ്ധതി തകര്‍ക്കുകയാണ് പ്രതിപക്ഷം ചെയ്തത്. അതിനായി ബിജെപിയുമായി പ്രതിപക്ഷം കൈകോര്‍ത്തു.കേന്ദ്ര എജന്‍സികളെ പൂര്‍ണമായും ബിജെപി ദുരുപയോഗം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളില്‍നിന്നു കൂടുതല്‍ കാര്യങ്ങള്‍ അറിയുകയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം. ഇതിനായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ജനുവരി 24 മുതല്‍ 31 വരെ ഗൃഹസന്ദര്‍ശനം നടത്തുമെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.