
തന്റെ നൂറ്റിയഞ്ചാം വയസ്സു വരെ ജീവിതത്തെ ആഘോഷമാക്കിയ വലിയ മെത്രാപ്പോലീത്താതിരുമേനി സന്തോഷപൂർവം മരണ വാതിൽ കടന്നതും സ്വർഗ്ഗം തനിക്കുറപ്പാണെന്ന ഉറപ്പിന്മേൽ തന്നെയായിരുന്നല്ലോ!|സ്നേഹ പ്രണാമം.
ശ്രീ നാരായണ ഗുരുദേവനു ശേഷം കേരളത്തിലെ പൊതു സമൂഹം മത – സാമുദായിക ഭേദം കൂടതെ സർവ്വ സമ്മതമായി സ്വീകരിച്ചാദരിച്ച സർവ്വാദരണീയനായആത്മീയാചാര്യനായിരുന്നു ഡോ. ഫീലിപ്പോസ്മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ തിരുമേനി.
മാർത്തോമ്മാസഭയുടെ വലിയ മെത്രാപ്പോലീത്തായായിരുന്നെങ്കിലും സർവ്വ സഭകളിലും പെട്ട ഇവിടത്തെ ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം ക്രിസോസ്തം തിരുമേനിയെ വലിയ മെത്രാപ്പോലീത്താ എന്നു തന്നെ വിളിച്ചു വണങ്ങി തിരുമേനിയുടെ കൈ മുത്തി.
പാർട്ടി ഭേദമോസമുദായ ദേദമോ ഇല്ലാതെ വിശ്വാസികളുംഅവിശ്വസികളുമായ സർവ്വ നേതാക്കളും വലിയ മെത്രാപ്പോലീത്തായെ തിരുമേനിയെന്നുംവിളിച്ചു. സമ്പന്നരെന്നോ ദരിദ്രരെന്നോ പണ്ഡിതരെന്നോ നിരക്ഷരരെന്നോ മലയാളിയെന്നോതമിഴനെന്നോ മന്ത്രിയെന്നോ മണ്ഡലം പ്രസിഡ ന്റെന്നോ ഭേദം നോക്കാതെ തിരുമേനിയും സർവ്വരെയും ചേർത്തു പിടിച്ചു.
സ്വർഗ്ഗത്തിൽചെന്നാൽ ബിഷപ്പിനും മെത്രാപ്പോലീത്താക്കുമൊന്നും ഒരു പ്രത്യേക പരിഗണനയും പത്രോസിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ലെന്ന് പറഞ്ഞു മാർ ക്രിസോസ്റ്റംഎല്ലാ സഭകളിലെയും അച്ചന്മാരേയും വിശ്വാസികളേയും ആശ്വസിപ്പിക്കുകയും പൊട്ടിച്ചിരിപ്പി ക്കുകയും ചെയ്തു. നൂറു വയസ്സൃ കടന്നപ്പോഴുംതന്റെ പ്രസന്നമായ സാന്നിധ്യവും മധുരമായനർമ്മവും തുളച്ചു കയറുന്ന പരിഹാസവും കൊണ്ടു മാരാമൺ കൺവെൻഷൻ പന്തലിൽപ്പോലും നിലയ്ക്കാത്ത ചിരിയുടെ അലകളുയർത്തി.
ജനിതകവശാൽ തനിക്കു ദീർഘായുസ്സിനുള്ള സാധ്യത മുൻകൂട്ടി കണ്ട തിരുമേനി അതുതന്റെ പിൻഗാമിയാവേണ്ടയാളിന്റെ സ്ഥാനാരോഹണ സാധ്യതയെ ബാധിച്ചേക്കുമോ എന്നുള്ളസംശയത്തിൽ സ്വയം ചുമതലയൊഴിയുവാനുംസന്നദ്ധനായി.
രോഗശയ്യയിലും തിരുമേനി ദൈവം തനിക്കു നീട്ടി നൽകിയ ആയുസ്സിന്റെദിനങ്ങളെ ആസ്വദിക്കുകയും ആഘോഷമാക്കുകയും ചെയ്തു. തനിക്ക് പൈതൃകമായി ലഭിച്ചമുഴുവൻ സ്വത്തും തിരുമേനി സഭയ്ക്കു തന്നെവിട്ടു കൊടുക്കുകയുമായിരുന്നല്ലോ.
തന്റെ നൂറ്റിയഞ്ചാം വയസ്സു വരെ ജീവിതത്തെ ആഘോഷമാക്കിയ വലിയ മെത്രാപ്പോലീത്താതിരുമേനി സന്തോഷപൂർവം മരണ വാതിൽ കടന്നതും സ്വർഗ്ഗം തനിക്കുറപ്പാണെന്ന ഉറപ്പിന്മേൽ തന്നെയായിരുന്നല്ലോ!സ്നേഹ പ്രണാമം.
