
നൂറ്റാണ്ടിലേറെ നീണ്ടുനിന്ന ധീരോദോപ്തമായ പോരാട്ടത്തിനൊടുവിൽ ഈ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ പോരാടി നേടി എടുത്തതാണ് ഈ രാജ്യത്തിൻറെ സ്വാതന്ത്ര്യം.
അതിലൂടെ ആണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന ജനാധിപത്യ അവകാശങ്ങൾ എല്ലാ സ്വാതന്ത്ര്യവും നമുക്ക് ലഭിച്ചത് .അത് നമുക്ക് ഉറപ്പുനൽകിയത് ഈ രാജ്യത്തിൻറെ ഭരണഘടനയാണ് .
ഈ ഭരണഘടനയാണ് നമ്മുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നത് , എല്ലാ സ്വാതന്ത്ര്യങ്ങളും ഉറപ്പുവരുത്തുന്നത്.പക്ഷേ ആ ഭരണഘടനയെ ശത്രുവായി കണ്ടു, ഈ ഭരണഘടന ഞങ്ങൾ പൊളിച്ചു എഴുതും, ഈ ഭരണഘടന ഞങ്ങൾ ചുട്ടുകരിക്കും, പിച്ചിചീന്തും എന്ന് പറയുന്ന ആളുകൾ ഇന്ന് അധികാരത്തിൽ ഇരിക്കുകയാണ്. ഈ ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടം, ആ പോരാട്ടമാണ് ഇന്ന് ഓരോ പൗരനും ഏറ്റെടുക്കേണ്ടത്. ഇന്നത്തെ ദിനം ഓരോ പൗരനെ സംബന്ധിച്ചും, അവൻറെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അവകാശം സാക്ഷാത്കരിക്കപ്പെട്ട ദിനത്തിൻറെ ഓർമ്മകളാണ്.

Anto Antony