
വധൂവരന്‍മാര്‍ക്ക് മംഗളാശംസ നേരുന്നതിന് ഒപ്പം സ്ത്രീധനത്തിനെതിരായ സന്ദേശവും, വിവാഹ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓര്‍മ്മിപ്പിക്കുന്നതിനുമാണ് വനിതാ ശിശുവികസനമന്ത്രിയുടെ കത്ത് ! ?
അപ്രതീക്ഷിതമായാണ് ഗവർണറുടെ ഓഫീസിൽ നിന്ന് ഒരു ഫോൺ വിളി എത്തിയത്.

കഴിഞ്ഞദിവസം വനിതാ ശിശു വികസന വകുപ്പ് പുറത്തിറക്കിയ സ്ത്രീധനത്തിനെതിരായുള്ള സന്ദേശ കാർഡിനെ കുറിച്ചുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരിട്ട് വിളിച്ചത്.
വനിതാ ശിശു വികസന വകുപ്പിന്റെ പുതിയ ആശയത്തെ ഗവർണർ അഭിനന്ദിച്ചു. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ ബഹുമാനപ്പെട്ട ഗവർണർ പ്രശംസിച്ചു.
സ്ത്രീധനത്തിനെതിരായ പ്രചരണ പരിപാടികൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതായിരുന്നു ഗവർണറുടെ വാക്കുകൾ .അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് നന്ദി രേഖപ്പെടുത്തുന്നു.
വധൂവരന്‍മാര്‍ക്ക് മംഗളാശംസ നേരുന്നതിന് ഒപ്പം സ്ത്രീധനത്തിനെതിരായ സന്ദേശവും വിവാഹ ജീവിതത്തില്‍ സ്ത്രീയ്ക്കും പുരുഷനുമുള്ള പങ്കും ഓര്‍മ്മിപ്പിക്കുന്നതിനുമാണ് വനിതാ ശിശുവികസനമന്ത്രി എന്ന നിലയിൽ കാർഡ് അയക്കുന്ന പദ്ധതി ആരംഭിച്ചത്.
ജില്ലാ വനിത ശശിശുവികസന വകുപ്പ് ഓഫീസര്‍മാര്‍, ഐ.സി.ഡി.എസ്. ഓഫീസര്‍മാര്‍ എന്നിവർ വഴിയാണ് വിവാഹം കഴിക്കുന്ന വ്യക്തികള്‍ക്ക് കാര്‍ഡ് എത്തിച്ച് നൽകുന്നത്.
വീണാ ജോർജ്
ആരോഗ്യം, വനിത ശിശു വികസന വകുപ്പ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി
