വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ഒരു സിനിമയായി പുറത്തിറങ്ങുന്നു. ഈ ഓഗസ്റ്റ് 13 ന് (13-08-2023) ബോംബെയിൽ വച്ച് റിലീസാകുന്നു.
സഹനത്തീയിൽ വെന്തുരുകി അവസാനം ക്ഷമയുടെയും മാനസാന്തരത്തിന്റെയും പുതിയ ചരിത്രത്തിനു കാരണഭൂതയായ വാഴ്ത്തപ്പെട്ട സിസ്റ്റർ റാണി മരിയയുടെ ജീവിത കഥ ഒരു സിനിമയായി പുറത്തിറങ്ങുന്നു.
ഈ ഓഗസ്റ്റ് 13 ന് (13-08-2023) ബോംബെയിൽ വച്ച് റിലീസാകുന്നു. “രേഖ” എന്ന ചിത്രത്തിൽ അഭിനയിച്ച് നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ “വിൻസി അലോഷ്യസാണ്” റാണി മരിയയുടെ വേഷത്തിൽ അഭിനയിച്ചിരിക്കുന്നത്.
ഷൈസൺ പി ഔസേഫ് ആണ് സംവിധാനം. “Face of the Faceless” മുഖമില്ലാത്തവരുടെ മുഖം എന്നാണ് സിനിമയുടെ പേര്.