യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് രാജിവച്ചു
കൊൽക്കത്ത: മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ എസ് ഗഫാര്‍ രാജിവെച്ചു. മുസ്ലിം ലീഗ് നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണം. ഉടന്‍ തന്നെ സാബിര്‍ പാര്‍ടി വിട്ടേക്കുമെന്നും പശ്ചിമ ബംഗാളില്‍ ആത്മീയ നേതാവ് അബ്ബാസ് സിദ്ദീഖി രൂപീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അബ്ബാസ് സിദ്ദിഖി രൂപീകരിക്കുന്ന ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടെന്ന രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യം വേണമെന്ന നിലപാടിലായിരുന്നു സാബിര്‍. എന്നാല്‍ ലീഗ് നേതൃത്വത്തിന് ഇതിനോട് വിയോജിപ്പായിരുന്നു.
രാജിക്കത്ത് മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന് നല്‍കി. കമ്മിറ്റിയോട് രാജിക്കാര്യം അറിയിച്ചിട്ടുണ്ടെന്നും വൈസ് പ്രസിഡന്റ് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ ആക്ടിംഗ് പ്രസിഡന്റായി ഉത്തരവാദിത്തം ഏല്‍പ്പിച്ചിട്ടുണ്ടെന്നും സാബിര്‍ ഗഫാര്‍ കത്തില്‍ വ്യക്തമാക്കി.