
ഇവരുടെ മുഖത്തെ ചിരിയും , നിഷ്കളങ്കമായ സംസാരം മനസിൽ നിന്ന് മായുന്നില്ല.
ചേച്ചീ അച്ചാറ് വേണോ,
നോക്കിയപ്പോൾ ഞാൻ കണ്ടത് അമ്മയും മകനേയും ‘ സ്ഥലം തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻ്റ്’

മുഖത്തെ ക്ഷീണവും നിഷ്കളങ്കതയും കണ്ടപ്പോൾ അച്ചാറ് വാങ്ങാമെന്ന് വിചാരിച്ചു.
വീണ്ടും അവര് പറയുന്നു മാങ്ങയും, ഇഞ്ചിയും തരാം’, നെല്ലിക്ക അച്ചാറ് ഉച്ചക്ക് ചോറിന് എടുത്തു. അത് പൊട്ടിച്ചതാണ്.
അവരോട് താമസിക്കുന്നത് എവിടാണന്നു ചോദിച്ചു ‘
കുടയത്തൂര് വാടകക്കു താമസിക്കുന്നു എന്ന മറുപടി ലഭിച്ചു. ഭർത്താവിന് വല്ലപ്പോഴുമേ പണി ഉള്ളു. ഇവരുടെ പേര് ജിൻസി, മകൻ ആൽവിൻ നാലാം ക്ലാസിലും മകൾ ഡിഗ്രിക്കും പഠിക്കുന്നു ‘
പ്രസിൽ നേരത്തെ ജോലി ഉണ്ടായിരുന്നു’ ഇപ്പോൾ ജോലി ഇല്ല’
എന്നും അച്ചാറു കമ്പനിയിൽ പോയി അച്ചാറുകൾ വാങ്ങും. കൊണ്ടു നടന്ന് വിൽക്കും’
ഇവരുടെ മുഖത്തെ ചിരിയും , നിഷ്കളങ്കമായ സംസാരം മനസിൽ നിന്ന് മായുന്നില്ല.
എന്തായാലും ജോലിയില്ല എന്ന് പറഞ്ഞ് വെറുതെ ഇരുന്ന് വിഷമിക്കുന്ന സ്ത്രീകളോട് :” ഏതു ജോലിയും ചെയ്യാൻ മനസുണ്ടങ്കിൽ, ജോലി നിങ്ങളുടെ കൺമുൻ മ്പിൽ തന്നെ ഉണ്ട്. “
അതിനുള്ള അവസരങ്ങൾ പാഴാക്കരുത്’
ജിൻസിയോട് , എന്നെങ്കിലും നമുക്ക് കണ്ടു മുട്ടാം ‘ നന്നായി വരട്ടേ യെന്ന് പ്രാർത്ഥിക്കുന്നു ‘”
Mini Prince
ജീവിക്കുവാൻ ഇതുപോലെ പ്രവർത്തിക്കുന്നവരെ അവരുടെ ഉല്പന്നങ്ങൾ വാങ്ങി സഹായിക്കുവാൻ ,പ്രോത്സാഹനം നൽകുവാൻ അഭ്യർത്ഥിക്കുന്നു .
