സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘നോ റ്റു ഡ്രഗ്സ്’ നു നാളെ തുടക്കം കുറിക്കും.|ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10 മണിക്ക് നിർവഹിക്കും

Share News

സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘നോ റ്റു ഡ്രഗ്സ്’ നു നാളെ തുടക്കം കുറിക്കും. ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10 മണിക്ക് നിർവഹിക്കും.

കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ സംസ്ഥാനത്തെ സ്കൂളുകളിൽ മുഖ്യമന്ത്രിയുടെ ഉദ്‌ഘാടന പ്രസംഗം തത്സമയം പ്രദർശിപ്പിക്കുന്നതാണ്. കൂടാതെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലും യൂട്യൂബ് ചാനലിലും തത്സമയ സംപ്രേഷണം ഉണ്ടാകും.

ലഹരിക്ക് എതിരെ പൊരുതാം എന്ന ടാഗ്‌ലൈനോടെ ഒരു മാസം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിനാണ് നാളെ തുടക്കമാവുന്നത്.

സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്തുണ: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പ്രൊ ലൈഫ് അപ്പോസ്‌തോലേറ്റ്  പിന്തുണപ്രഖ്യാപിച്ചു. ലഹരിയുടെ അടിമകളായി വിദ്യാര്‍ഥികളും യുവാക്കളും അടക്കം അനേകര്‍ മാറുന്ന ദുരവസ്ഥയുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ പ്രൊ ലൈഫ് അപ്പോസ്‌തോലേറ്റ് പ്രശംസിച്ചു. സര്‍ക്കാരിന്റെ  ലഹരിവിരുദ്ധ  ഉറച്ച  നിലപാടുകളെ അപ്പോതസ്തലേറ്റ് അനുമോദിച്ചു.  ലഹരിവിരുദ്ധ സന്ദേശം ആരാധനാലയളിലൂടെയും നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനവും സ്വാഗതാര്‍ഹമാണ്.

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി സഹകരിക്കുവാനും തീരുമാനിച്ചു.

sabu jose,president kcbc pro life samithi

ലഹരിരഹിത കേരളം ലക്ഷ്യമാക്കി നമുക്ക് പ്രവർത്തിക്കാം .”Say Yes to Life, No to Drugs”-എന്ന സന്ദേശം ജീവിതത്തിൻെറ ഭാഗമാക്കുക ,വിശ്വസിക്കുക ,പ്രചരിപ്പിക്കുക -.എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

Share News