യു.ഡി.എഫ് പ്രകടനപത്രികയിൽ ജനങ്ങളുടെ വികാരമായിരിക്കും പ്രതിഫലിക്കുന്നത്.-ഉമ്മൻ ചാണ്ടി

Share News

ജനങ്ങളുടെ മനസ്സറിയുന്ന പ്രകടനപത്രികയായിരിക്കും യുഡിഎഫ് തയ്യാറാകുന്നത്. ഇതിനായുള്ള കമ്മിറ്റി വിവിധ സ്ഥലങ്ങളിൽ യോഗം ചേരും.വിവിധ വിഭാഗങ്ങളുമായും പ്രത്യേകിച്ചു യുവാക്കളുമായും വിദ്യാർഥികളുമായും ചർച്ച ചെയ്ത് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കും.ശശി തരൂർ എം.പി തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ചർച്ച നടത്തും.കൃത്യമായ കാഴ്ചപ്പാടോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നത്.

ജനുവരി 31ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്തി. യാത്ര വിജയമാക്കാൻ എംപിമാർ നേരിട്ട് ജില്ലകളുടെ ചാർജെടുക്കും. കോട്ടയത്ത് എനിക്കും, മലപ്പുറത്ത് ടി.സിദ്ദിഖിനും വയനാടും ആലപ്പുഴയും കെ.സി. വേണുഗോപാലിനുമാണ് യാത്രയുടെ ചുമതല.

കെ.പി.സി.സി തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ പ്രഥമയോഗം ഇന്ദിരാ ഭവനിൽ നടന്നു. എ.ഐ.സി.സി നിരീക്ഷകരായി കേരളത്തിലെത്തിയ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഗോവ മുന്‍ മുഖ്യമന്ത്രി ലൂസിനോ ഫലീറോ, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി പരമേശ്വര എന്നിവർ പങ്കെടുത്തു..

മുൻ മുഖ്യ മന്ത്രിഉമ്മൻ ചാണ്ടി

Share News