ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറകൾ ഫിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇവയാണ്.

Share News

മറ്റേതൊരു ഗൃഹോപകരണവും പോലെ ആയി മാറിയിരിക്കുകയാണ് ഇന്ന് CCTV ക്യാമറ. വീടുകളിലും ഓഫിസുകളിലും ഇന്നത്തെ കാലത്ത് ഒഴിവാക്കാനാകാത്ത സാന്നിധ്യമാണ് സിസിടിവി. സുരക്ഷാ പ്രാധാന്യമുള്ള ഈ ഉപകരണം പക്ഷെ വേണ്ടവിധമല്ല ഇൻസ്റ്റാൾ ചെയ്തിരിക്കുന്നത് എങ്കിൽ അവകൊണ്ട് ഉപകാരമുണ്ടാകില്ല. ക്ലോസ്‌ഡ് സർക്യൂട്ട് ക്യാമറകൾ ഫിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇവയാണ്.

1. ഏതെല്ലാം സ്‌ഥലങ്ങളിൽ ആണ് ക്യാമറയുടെ ആവശ്യം കൂടുതൽ വേണ്ടിവരുന്നത് എന്ന് മുൻകൂട്ടി തീരുമാനിക്കുക. ഉള്ളിൽ സ്ഥാപിക്കാൻ ഡോം ക്യാമറകളും നേരിട്ട് മഴയും വെയിലും എൽക്കുന്ന സ്ഥലങ്ങളിൽ IP പ്രൊട്ടക്‌ഷൻഉള്ള ബുള്ളറ്റ് ക്യാമറകളും ഉപയോഗിക്കുക. ഡോം ക്യാമറകൾക്ക് കൂടുതൽ വൈഡ് ആംഗിൾ കവർ ചെയ്യാൻ സാധിക്കും. ഇന്റീരിയർ ആയ സ്ഥലങ്ങളിൽ ഡോം ക്യാമറകളാണ് നല്ലത്.

2. 1MP മുതൽ പല റെസലൂഷനിലുള്ള സിസിടിവി ക്യാമറകൾ ലഭ്യമാണ്. പലപ്പോഴും ഇവയുടെ വിലകളിൽ വലിയ വ്യത്യാസം ഉണ്ടാകില്ല അതുകൊണ്ട് ക്ലാരിറ്റി ഉള്ള ക്യാമറകൾ സെലക്ട്‌ ചെയ്യാൻ എപ്പോഴും ശ്രമിക്കുക. കൂടുതൽ ക്ലാരിറ്റി ഉള്ള ക്യാമറകൾ സെലക്ട്‌ ചെയ്യുന്നത് വഴി കൂടുതൽ മികവുറ്റ ദൃശ്യങ്ങൾ ലഭിക്കും. അതുപോലെതന്നെ നൈറ്റ്‌ കളർ വിഷനുള്ള ക്യാമറകളും മൈക്രോ ഫോൺ ഉള്ള ക്യാമറകളും ഇന്ന് ലഭ്യമാണ്. നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചു മാത്രം ഇവ സെലക്ട്‌ ചെയ്യുക. സ്വകാര്യത ആവശ്യമുള്ള വീടിന്റെ ഉൾഭാഗം പോലുള്ള സ്ഥലങ്ങളിൽ മൈക്രോ ഫോൺ ആവശ്യമില്ല. പുറമെ സ്ഥാപിക്കുന്ന ക്യാമറകളിൽ ആവശ്യമായി വന്നേക്കാം.

3 .ഏത് തരാം ക്യാമറയാണ് നിങ്ങളുടെ ആവശ്യത്തിന് യോജിച്ചത് എന്ന് ഒരു ടെക്‌നിഷ്യന്റെ സഹായത്തോടു കൂടി തീരുമാനിക്കുക. ഉദാഹരണം ക്യാമറയിൽ പതിയുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ നോട്ട് ചെയ്യേണ്ട ആവശ്യം ഉണ്ടെങ്കിൽ അവിടെ ANPR ( Automatic number-plate recognition) ക്യാമറകൾ ഉപയോഗിക്കുക. കാരണം സാധാരണ ക്യാമറകൾ എത്ര ക്ലാരിറ്റി കൂടിയത് ആണെങ്കിൽ പോലും വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന്റെ നമ്പർ കിട്ടണം എന്നില്ല.

4. ക്യാമറയിലേക്ക് സൂര്യപ്രകാശമോ വെളിച്ചമോ പതിക്കുന്ന രീതിയിൽ നിങ്ങളുടെ ക്യാമറ സ്ഥാപിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ക്യാമറിയിൽ പതിയുന്ന വെളിച്ചം ദൃശ്യത്തെ അവ്യക്തമാക്കും.

5. ക്യാമറയുടെ തൊട്ടുമുന്നിൽ എന്തെങ്കിലും ഒരു വസ്തു വരുന്ന രീതിയിൽ ക്യാമറ സ്ഥാപിക്കാതിരിക്കുക കാരണം വെളിച്ചകുറവ് ഉള്ള സമയങ്ങളിൽ ക്യാമറയിൽ ഇൻഫ്രറെഡ് ഓൺ ആകുമ്പോൾ രശ്മികൾ ആ വസ്തുവിൽ തട്ടി ആ വസ്തുവിനെ മാത്രം ഫോക്കസ് ചെയ്യുകയും ബാക്കി ഉള്ള സ്ഥലങ്ങൾ അവ്യക്തമായി പോവുകയും ചെയ്യും. വെളിച്ചമുള്ള പകൽസമയങ്ങളിൽ ഈ വ്യത്യാസം മനസിലാകില്ല . എന്നാൽ രാത്രി സമയങ്ങളിൽ ഇൻഫ്രാറെഡ് സിഗ്നൽസ് ഓൺ ആകുമ്പോൾ ക്യാമറ ഉദ്ദേശിച്ച ഫലം നൽകില്ല.

6. CCTV ക്യാമറകൾ 12 അടി ഉയരത്തിന് മുകളിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക ഉയരം കൂടും തോറും ദൃശ്യം ടോപ് ആംഗിൾ ആയി മാറുകയും ആളുകളുടെ മുഖം ലഭിക്കാതെയും വരും.

7. ക്യാമറയുടെ റെക്കോഡർ തിരഞ്ഞെടുക്കുമ്പോൾ ചിലവ് ഒരു അൽപ്പം കൂടിയാലും മൊത്തം ക്യാമറയെക്കാൾ സ്ലോട്ടുകൾ കൂടുതൽ ഉള്ളവ തിരഞ്ഞെടുത്താൽ ഭാവിയിൽ കൂടുതൽ ക്യാമറ സ്ഥാപിക്കേണ്ടി വന്നാൽ റെക്കോർഡർ മാറ്റേണ്ടി വരില്ല.

The Gazette 

Share News