
- ...സഞ്ചാരി
- A True Life Story
- life
- LIFE CARE
- Life Is Beautiful
- Retirement life
- Satisfied Life
- അതിജീവനം.
- അനുഭവം
- കുടുംബ ജീവിതം
- ജീവിതം എന്നെ പഠിപ്പിച്ചത്
- ജീവിത ശൈലി
- ജീവിത സഞ്ചാര കഥ
- ജീവിതത്തിലെ ഒരേട്
- ജീവിതയാത്ര
- ജീവിതസഞ്ചാരക്കുറിപ്പുകൾ
- ജീവിതസാഹചര്യങ്ങൾ
- ദമ്പതികൾ
- നമ്മുടെ ജീവിതം
- വാർത്ത
- സംതൃപ്ത ജീവിതം
ഈ മുഷിഞ്ഞ വസ്ത്രം ധരിച്ച് റോഡിലൂടെ മെല്ലെ നീങ്ങുന്ന ഇവർ ദമ്പതികളാണ്. |പണമോ ഭക്ഷണമോ നൽകിയാൽ, അവർ അത് മാന്യമായി നിരസിക്കും| സംഭാഷണം ഭൂരിഭാഗവും ബ്രിട്ടീഷ് ഇംഗ്ലീഷിലാണ്?!
ഈ മുഷിഞ്ഞ വസ്ത്രം ധരിച്ച് റോഡിലൂടെ മെല്ലെ നീങ്ങുന്ന ഇവർ ദമ്പതികളാണ്
പക്ഷേ ഇവർ യാചകരാണെന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി.അവർക്ക് പണമോ ഭക്ഷണമോ നൽകിയാൽ, അവർ അത് മാന്യമായി നിരസിക്കും.
നമ്മൾ അവരോട് എന്തിനാ ഇങ്ങനെ അലയുന്നത് എന്ന് ചോദിച്ചാൽ ഇവർ അവരുടെ ജീവിതകഥ പറയും.
ഞങ്ങൾ 2200 കി.മീ. ദൂരത്തോളം സഞ്ചരിച്ചു.ഞങ്ങളുടെ ജന്മനാടായ ദ്വാരകയിൽ നിന്ന്.മഹാരാഷ്ട്രയിലെ പണ്ഡരീപുരയും, ആന്ധ്രയിലെ തിരുപ്പതിയും സന്ദർശിച്ചു.വർഷങ്ങൾക്ക് മുമ്പ് ഈ സ്തീയുടെ ഭർത്താവിന്റെ കണ്ണുകൾ തകരാറിലായി കാഴ്ച നഷ്ടപ്പെടുകയും ചെയ്തു.അപ്പോൾ അവരുടെ അമ്മ ഒരു വഴിപാട് നേർന്നു.
മകന്റെ കണ്ണുകൾ പഴയതുപോലെയായെങ്കിൽ, അവൻ ദ്വാരകയിൽ നിന്ന് പണ്ഡരീപൂരക്കും, തിരുപ്പതിക്കും കാൽനടയായി പോയി ദർശനം നടത്തി തിരികെ വരാമെന്ന്.
അങ്ങനെ മരുന്നൊന്നും കഴിക്കാതെ കണ്ണിന്റെ അസുഖം മാറി.ഇപ്പോൾ പാണ്ഡുരംഗനേയും ബാലാജിയേയും ദർശിച്ച് കാൽനടയായി നാട്ടിലേക്ക് പോവുകയാണ്.
ഇവരുടെ സംഭാഷണം ഭൂരിഭാഗവും ബ്രിട്ടീഷ് ഇംഗ്ലീഷിലാണ്.നിങ്ങൾ ഇത്ര മനോഹരമായി ഇംഗ്ലീഷ് സംസാരിക്കുന്നല്ലോ എന്ന് ചോദിച്ചവർക്ക് ഇവരുടെ മറുപടി കേട്ടാൽ കിളി പോവും.
ഈ മനുഷ്യൻ Oxford University യിൽ നിന്ന് ജ്യോതിശാസ്ത്രത്തിൽ PhD നേടിയിട്ടുണ്ട്!ഇയാളുടെ ഭാര്യയും Oxford ൽ നിന്ന്Psychology യിൽ PhD എടുത്തിട്ടുണ്ട്.അത് മാത്രമല്ല, ഈ മനുഷ്യന് നാസയിൽ ജോലിയുണ്ടായിരുന്നു.
അന്തരിച്ച കൽപന ചൗളയുടെ ടീം അംഗമായിരുന്നു!ഇപ്പോൾ അദ്ദേഹം സ്വദേശമായ ഗുജറാത്തിലെ ദ്വാരകയിൽ വിശ്രമ ജീവിതം..
ഈ മനുഷ്യന്റെ പേര് ഡോ: ദേവ് ഉപാധ്യായ.റിട്ടയർഡ് പ്രൊഫസർ.!ഭാര്യയും പ്രൊഫസർ.ഡോ: സരോജ ഉപാധ്യായ.!

നാം പോവുന്ന വഴിയിൽ ഇതുപോലെ പലരേയും കാണുമ്പോൾ ഓർക്കുക.അവരിൽ ചിലരെങ്കിലും സാത്വികരായിരിക്കും.മികച്ച ജോലിയുണ്ടായിരുന്നവർ ആയിരിക്കാം.ഇതാണ് യഥാർത്ഥ ജീവിതത്തിലെ ചില രംഗങ്ങൾ.


Jobin S Kottaram
Related Posts
ഒരുമൂട് കപ്പയിലെ ഒരുകിഴങ്ങിന്റെ തൂക്കം ഏഴര കിലോ.
ചെറിയ അനാസ്ഥ പോലും കോവിഡ് പോരാട്ടത്തെ ദുര്‍ബലപ്പെടുത്തും: പ്രധാനമന്ത്രി
- Don't Accept Abortion
- life
- LIFE CARE
- Pro Life
- Pro Life Apostolate
- PRO-LIFE WARRIOR
- Right to life
- കെ സി ബി സി പ്രോലൈഫ് സമിതി
- പ്രവാചകശബ്ദം
- പ്രോലൈഫ് സംഘടനകൾ
- ഭ്രൂണഹത്യ ബില്‍