
30 വെള്ളിക്കാശും 300 വെള്ളിക്കാശും ചേർത്ത് അലക്കുന്നവർ ഓർക്കേണ്ടത്….|തലശ്ശേരി അതിരൂപതയുടെ ഭുരിപക്ഷവും കുടിയേറ്റ കർഷകരാണ്…..അവർക്ക് റബർ തൊട്ട് ഇഞ്ചി വരെ കൃഷിയുണ്ട്…….
ഇത് മാത്രവുമല്ല, ലവ് ജിഹാദിൽ പെടുത്തി, പെൺകുട്ടികളും കുടുംബവും നശിക്കുന്നതിന് ആര് സമാധാനം പറയും. തീവ്രവാദ നിലപാടുകൾക്ക് കുട പിടിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയെ എങ്ങനെ വിശ്വസിക്കും മാർക്സിസ്റ്റ് നേതാക്കളുടെ പെൺകുട്ടികൾ വരെ നഷ്ട പെട്ടു. കോൺഗ്രസ് നിലപാടും മാറ്റമില്ല. ജീവിതവും കുടുംബവും നഷ്ട പെടുന്ന കർഷകർ എന്തു ചെയ്യും.. ഇതിനു പുറമെ ബഫർ സോണും വന്യ മൃഗങ്ങളും
30 വെള്ളിക്കാശും 300 വെള്ളിക്കാശും ചേർത്ത് അലക്കുന്നവർ ഓർക്കേണ്ടത്…

.തലശ്ശേരി അതിരൂപതയുടെ ഭുരിപക്ഷവും കുടിയേറ്റ കർഷകരാണ്…..
അവർക്ക് റബർ തൊട്ട് ഇഞ്ചി വരെ കൃഷിയുണ്ട്…….
കാട്ടുപന്നി വന്യജീവി കൃഷി നശിപ്പിക്കൽ തൊട്ട് ആക്രമണം തൊട്ട് വച്ചിടിപ്പിച്ച് കറ വെട്ടിയെടുത്ത് ഷീറ്റടിച്ച് വിൽക്കാൻ കൊണ്ടു പോകുന്ന റബ്ബറിന് വിലയില്ലാതെ നിൽക്കുന്ന കാലത്താണ് ആ കർഷക ജനത കടന്നുപോകുന്നത്…..
ആ കർഷക ജനതയുടെ ഇടയന് അവരുടെ പ്രശ്നങ്ങൾ കണ്ടിട്ട് ശബ്ദമുയർത്താതെ ഇരിക്കാൻ സാധിച്ചിരുന്നുവെങ്കിൽ ആർച്ചുബിഷപ്പ് പ്ലാംപാനി പിതാവ് ഇന്ന് സോഷ്യൽ മീഡിയാ വിചാരണയുടെ 300 വെള്ളിക്കാശിൽ അളക്കപ്പെട്ടില്ലായിരുന്നു…..
ഇനി കാര്യത്തിലേയ്ക്ക് വരാം…..സാധാ റബ്ബറിന് വിലയിടിവിന് സിന്തറ്റിക്ക് റബ്ബറിന്റെ ഇറക്കുമതിയുമായി ബന്ധമുണ്ട് എന്നതാണ് വസ്തുത……
അത് നിയന്ത്രിക്കുന്നത് കേന്ദ്ര സർക്കാരാണ്…….
.ആ വിലയിടിവിൽ നിന്നും മാറ്റം വരുത്തി റബ്ബറിന് 300 രൂപ വില നിലനിർത്താൻ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ തയ്യാറായാൽ കേരളത്തിലെ 20 മണ്ഡലങ്ങളിലും മുഴുവൻ ക്രിസ്ത്യാനികളും വോട്ടു ചെയ്തു എംപിമാരെ തരാം എന്നല്ല മറിച്ച് ഒരു എംപിയെ തരാം എന്നാണ് പറഞ്ഞത്……
ആ ഒരു എംപി എന്നാൽ തലശ്ശേരി അതിരൂപത ഉൾപ്പെടുന്ന ലോകസഭാ മണ്ഡലം……
ചില പറച്ചിൽ കേട്ടാൽ തോന്നും അഖില കേരള സകല കത്തോലിക്കാ വോട്ടും അങ്ങ് ബിജെപിയ്ക്ക് അടിയറവ് വച്ചു എന്നാണ്…….
എല്ലാവരും കൂടെ ഒരു എംപിയ്ക്ക് വോട്ട് ചെയ്യുന്നതു പോലെ…..
കേന്ദ്രം ഭരിക്കുന്നത് ബിജെപിയായാലും കോൺഗ്രസായാലും ഇടതായാലും കർഷക ഭൂരിപക്ഷ ജനതയുടെ ഇടയൻ ശബ്ദമുയർത്തിയേ മതിയാകൂ……അതാണ് സംഭവിച്ചിരിക്കുന്നത്…….
സോഷ്യൽ മീഡിയിൽ കിടന്ന് പാംപ്ലാനി പിതാവിനെ ചാപ്പയടിക്കുന്നവരോടാണ്….
.നിങ്ങളെല്ലാം കൂടി ചേർന്ന് ഒരു റബ്ബർ കമ്പനി ഉണ്ടാക്കി 300 രൂപയ്ക്ക് റബ്ബർ സംഭരിക്ക്……
അപ്പോൾ നിങ്ങൾക്ക് വോട്ട് കിട്ടും……
നമ്മുക്ക് കുത്തിയും കുറിച്ചും എന്തെങ്കിലും എഴുതിയിട്ട് പോകാം…..
പക്ഷേ പാംപ്ലാനി പിതാവിന് തന്റെ തലശ്ശേരി അതിരൂപതയിലെ ഇടവകകളിലെ റബ്ബർ കർഷകരെ കാണേണ്ടി വരും…….
തങ്ങളുടെ പ്രശ്നത്തിൽ നിലപാട് പറഞ്ഞ പിതാവിനെ വിധിക്കേണ്ട അവകാശം ആ റബ്ബർ കർഷകർക്കാണ്….
അവരാണ് തീരുമാനിക്കേണ്ടത് റബ്ബറിന് മൂന്നുറു രൂപ വില വേണോ അതോ നഷ്ടം സഹിച്ച് റബ്ബർ കൃഷി അങ്ങനെ തന്നെ തുടരണോ എന്ന്…..
.ബൈ ദ ബൈ എനിക്ക് റബ്ബറുമായി ആകെ ബന്ധം നോട്ട്ബുക്കിൽ മായ്ക്കാൻ റബ്ബറും വണ്ടിയുടെ ടയറും പിന്നെ റബ്ബർ ബാൻഡും അങ്ങനെ നീളുന്ന ചിലതാണ്…..
എനിക്ക് റബ്ബർ കൃഷിയുമായി കുടുംബപരമായി യാതൊരു ബന്ധവുമില്ല……റബ്ബർ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കുറച്ച് സുഹൃത്തുക്കളുണ്ട്……
വിഷയം റബ്ബറാണ്…..അതുകൊണ്ട് അന്നം തേടുന്നവർ ആ വാക്കുക്കളെ വിധിക്കുകയും അളക്കുകയും ചെയ്യട്ടേ…….
റബ്ബറിന് 300 രൂപ എന്നാണ് പറഞ്ഞത് ……അല്ലാതെ കേരളത്തിലെ ഓരോ കത്തോലിക്കനും മുന്നൂറ് രൂപ എന്നല്ല…….
പിൻകുറിപ്പ്……ഭൂരിപക്ഷത്താൽ രാജ്യം ഭരിക്കുന്ന പാർട്ടിയ്ക്ക് ഒരു എംപി കൊണ്ട് എന്ത് സംഭവിക്കും എന്ന ചോദ്യത്തിന്……
ആ എംപി മണ്ഡലത്തിൽ ഒരു എംഎൽഎ അല്ല……ഒരു മുൻസിപ്പൽ കൗൺസിലർ അല്ല…..
.ഒരു ജില്ലാ പഞ്ചായത്ത് മെമ്പർ അല്ല…..ഒരു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അല്ല…..ഒരു പഞ്ചായത്ത് മെമ്പർ അല്ല …….ഉള്ളത് എന്നതാണ് ഉത്തരം…..
അത് അറിയേണ്ടവർക്ക് അറിയാം……
അവരുടെ ബിപി നിറഞ്ഞ മറുപടികൾ വന്നിട്ടുണ്ട്……
ഇപ്പോൾ റബ്ബർ കർഷകരുടെ പ്രതിസന്ധിയെപ്പറ്റി പറഞ്ഞു….
ഇനി അങ്ങോട്ട് കർഷകരുമായി ബന്ധപ്പെട്ട പല പ്രതിസന്ധികളുടെയും പല പറച്ചിലുകളും ഉണ്ടാകും……
അതെല്ലാം ഇതുപോലെ വിവാദമാക്കി മുഖ്യധാരയിൽ എത്തിച്ചു തരണേ…..
Clinton Damian