ഒരു തേക്കോ മാഞ്ചിയമോ വീട്ടുവളപ്പിൽ നടാൻ മടിക്കുന്നവരാണ് യാതൊരു പരിചയവുമില്ലാത്ത വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും വൻതുകകൾ നൽകാൻ മടിക്കാതിരുന്നത്.
വൃക്ഷങ്ങളുടെ പേരിൽ..
തൈ വാങ്ങുന്നതിനു മുമ്പ് അവർ ഇതിൻ്റെ പഴവും തിന്നാൻ തന്നിരുന്നു.കഴിഞ്ഞ വർഷം തേൻവരിക്കപ്ലാവ് കായ്ച്ചു. അസൽ കൂഴ!ചുമ്മാ പറ്റിക്കൽ ആയിരുന്നു.എന്തായാലും ഒറിജിനൽ തേൻവരിക്കയുടെ തൈകൾ ഞാൻ പിന്നീട് സംഘടിപ്പിച്ചു.
അതും കൂഴയാകാതിരുന്നാൽ മതിയായിരുന്നു!”ഇതിനോടനുബന്ധിച്ച് മറ്റൊരു സംഭവം കൂടി ഓർമയിൽ വരുന്നു.
വർഷങ്ങൾക്കു മുമ്പ് നാടെങ്ങും വ്യാപിച്ചിരുന്ന ആട്, മാഞ്ചിയം, തേക്ക് എന്നീ കൃഷികളിലായി നടന്ന 500 കോടിയലധികം രൂപയുടെ തട്ടിപ്പിനെക്കുറിച്ച്.
ഈ പദ്ധതിയിലേക്ക് പണം നിക്ഷേപിക്കുന്നവർക്ക് അഞ്ചും പത്തും വർഷങ്ങൾക്കുശേഷം മൂന്നിരട്ടിയും നാലിരട്ടിയും പണം നൽകുമെന്നായിരുന്നു വാഗ്ദാനം.
എന്നാൽ അവയെല്ലാം വെറും കബളിപ്പിക്കൽ പ്രസ്ഥാനമായിരുന്നെന്ന് ആളുകൾക്ക് പെട്ടന്നുതന്നെ മനസിലായി.
ഒരു തേക്കോ മാഞ്ചിയമോ വീട്ടുവളപ്പിൽ നടാൻ മടിക്കുന്നവരാണ് യാതൊരു പരിചയവുമില്ലാത്ത വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും വൻതുകകൾ നൽകാൻ മടിക്കാതിരുന്നത്.
വാനില, ഊദ് തുടങ്ങിയ കാർഷിക തട്ടിപ്പുകൾ സർവ്വസാധാരണമായി മാറിയതും നമുക്കറിയാമല്ലോ?
ക്രിസ്തുവിൻ്റെ വാക്കുകൾ ഇതോടൊപ്പം ചേർത്തു വായിക്കാം:”നല്ല വൃക്‌ഷം ചീത്ത ഫലങ്ങള്‍ പുറപ്പെടുവിക്കുന്നില്ല; ചീത്ത വൃക്‌ഷം നല്ല ഫലങ്ങളും. നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു.
ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു”(ലൂക്കാ 6 : 43- 45).
ഞാനും നിങ്ങളുമാകുന്ന വൃക്ഷങ്ങൾ കാഴ്ചയിൽ കേമമാണെങ്കിലുംദൈവം ഉദ്ദേശിച്ച ഫലം നൽകുന്നില്ലെങ്കിൽനമ്മെക്കുറിച്ച് അവനെന്തായിരിക്കും പറയുക?