
തൃക്കാക്കര: ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ലിസി ഹോസ്പിറ്റലിലെ ഡോക്ടറാണ്.അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്ന് ജയരാജന്‍ പറഞ്ഞു. എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് അദ്ദേഹമെന്നും കഴിഞ്ഞ പ്രളയകാലത്ത് ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജനങ്ങളുടെയാകെ അംഗീകാരം നേടിയയാളാണെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്.

കേരളത്തിന്റെ സമഗ്രമായ വികസനം മുന്‍നിര്‍ത്തിയാണ് ഇടതുമുന്നണി ജനങ്ങളെ സമീപിക്കുന്നത്, എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കായി ജനോപകാരനടപടികള്‍ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് സഹായകമായും. മോദി സര്‍ക്കാരിനെതിരെ ഒരു ബദലായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയായാണ്. തൃക്കാക്കരയില്‍ ഇടതുമുന്നണി വിജയിക്കുമെന്ന് ജയരാജന്‍ പറഞ്ഞു.

യുഡിഎഫ് ദുര്‍ബലമാകുകയായാണ്. മുന്നണിയില്‍ ഓരോ പാര്‍ട്ടിയും അകന്നുപോകുകയാണെന്നും ജയരാജന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഡോക്ടര്‍ ജെ. ജേക്കബായിരുന്നു ഇടതുപക്ഷത്തിൻെറ സ്ഥാനാർഥി .ഇത്തവണ സീറോ മലബാർ സഭയിലെ എറണാകുളം അതിരൂപതയുടെ ലിസ്സി ആശുപത്രിയിലെ ഡോ. ജോ ജോസഫ് .
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ അഡ്വ കെ എസ് അരുണ്‍കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു . ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് യുവനേതാവായ അരുണ്‍കുമാറിനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും വാർത്തകൾ വന്നിരുന്നു .സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് അരുണ്‍കുമാര്‍. പാർട്ടി സംസ്ഥാന നേതൃത്വം ഔദ്യോധികമായി ഇന്നലെത്തന്നെ മാധ്യമങ്ങളിൽ സൂചിപ്പിക്കുന്ന വ്യക്തിയല്ല സ്ഥാനാർത്ഥിയെന്നും വ്യക്തമാക്കിയിരുന്നു .



എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി കെ.വി. തോമസ് പ്രചരണത്തിനിറങ്ങും: പി.സി. ചാക്കോ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ വി തോമസ് ഇടതുപക്ഷത്തിനായി പ്രചാരണത്തിന് ഇറങ്ങുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പി സി ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക് , നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതമെന്നും പി സി ചാക്കോ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസ് എല്‍ഡിഎഫിനു വേണ്ടി പ്രചരണത്തിനിറങ്ങും. ഒരു രാഷ്ട്രീയ മത്സരത്തിന് യുഡിഎഫ് തയ്യാറാവാത്ത സാഹചര്യമാണ് തൃക്കാക്കരയില്‍ ഉള്ളത്. തോമസ് മാഷ് കൂടി രംഗത്തിറങ്ങുന്നതോടെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍കൈ ലഭിക്കുമെന്നുറപ്പാണ്. ഇടതുപക്ഷമെന്ന ഹൃദയപക്ഷത്തിലേക്ക് , നേരിന്റെ രാഷ്ട്രീയത്തിലേക്കെത്തുന്ന തോമസ് മാഷിനു സുസ്വാഗതം.