
ആവേശമായി തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. കണ്‍വെന്‍ഷന്‍
തൃപ്പൂണിത്തുറ: ആവേശമായി തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍. ബി.ജെ.പി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം എം.പി. പരിപാടി ഉദ്ഘാടനം ചെയ്തു.
തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടന്‍ തുണ്ടത്തില്‍ അധ്യക്ഷത വഹിച്ചു
തുറന്ന വാഹനത്തില്‍ എരൂര്‍ ആസാദ് ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ ലായം കൂത്തമ്പലം വരെ റാലിയായി നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു തൃപ്പൂണിത്തുറ നിയോജകമണ്ഡലം എന്‍.ഡി.എ. സ്ഥാനാര്‍ഥി ഡോ.കെ.എസ.് രാധാകൃഷണനും എം.പി. ദുഷ്യന്ത് കുമാര്‍ ഗൗതവും വേദിയിലേക്ക് എത്തിയത്.
ലോകത്ത് പരാജയപെട്ട ഒരു പ്രത്യയ ശാസ്ത്രം ഉപയോഗിച്ച് യുവജനങ്ങളുടെ ഊര്‍ജം നശിപ്പിച്ച് പാര്‍ട്ടിക്ക് ജീവന്‍ നല്‍കാനുള്ള വിഭലമായ ശ്രമം നടത്തുകയാണ് എല്‍.ഡി.എഫ്.
യു.ഡി.എഫ്. തീര്‍ത്തും ശിഥിലമായ പാര്‍ട്ടിയാണ്. തിരഞ്ഞെടുപ്പ് ചിത്രത്തില്‍ പോലും അവരില്ല. വിളക്ക് ഉണ്ടാക്കി അത് ഉണ്ടാക്കിയത് ഞാനാണ് എന്ന് പറയുന്നതാണ് ഇപ്പോഴത്തെ തൃപ്പൂണിത്തുറയിലെ വികസനം. മാറ്റമാണ് ആവശ്യമെങ്കില്‍ ബി.ജെ.പി.ഭരിക്കണമെന്ന് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു.
തുടര്‍ന്ന് പൊന്നാട അണിയിച്ച് ദുഷ്യന്ത് കുമാറിനെ ആദരിച്ചു.
ബി.ഡി.ജെ.എസ്. തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് സി.കെ. ദിലീപ്കുമാര്‍, സാം പുന്നക്കല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി, മഹിളാ മോര്‍ച്ച നേതാവ് അഡ്വ. രമാദേവി തോട്ടുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.