
ഇന്ന് ഞാൻ ഒരു ടെറേറിയം നിർമിച്ചു!’|ചില്ലുഭരണക്കുള്ളിലെ പ്രപഞ്ചം’ എന്നാണ് ഇവ സാധാരണ അറിയപ്പെടുന്നത്.
ഇന്ന് ഞാൻ ഒരു ടെറേറിയം നിർമിച്ചു!
(ആദ്യമായി ഒരു പരിശ്രമം നടത്തി നോക്കിയതാണ്)
‘ചില്ലുഭരണക്കുള്ളിലെ പ്രപഞ്ചം’ എന്നാണ് ഇവ സാധാരണ അറിയപ്പെടുന്നത്. 1842-ൽ സസ്യശാസ്ത്രജ്ഞനായ നഥാനിയേൽ ബാഗ്‌ഷോ വാർഡാണ് ആദ്യത്തെ ടെറേറിയം വികസിപ്പിച്ചത്. മഞ്ഞുപെയ്യുന്ന രാജ്യങ്ങളിൽ ആ കാലഘട്ടങ്ങളിൽ അവർക്ക് പ്രപഞ്ചത്തിലെ പച്ചപ്പ് കാണാൻ സാധ്യതയില്ലാത്തതിനാൽ ചില്ലുഭരണയ്ക്കുള്ളിൽ ഈ പ്രപഞ്ചം നിർമ്മിച്ച് അവർ വീടിനുള്ളിൽ സൂക്ഷിച്ചിരുന്നു. ഇങ്ങനെയാണ് ഇവയ്ക്ക് കൂടുതൽ ജനശ്രദ്ധ ലഭിച്ചത്.
ജലാംശം കൂടുതൽ ഇഷ്ടപ്പെടുന്ന സസ്യങ്ങൾ ഇതിനുള്ളിൽ നന്നായി വളരും. ചില്ലു ഭരണിയ്ക്കുള്ളിൽ സജ്ജീകരിച്ച് ഭരണി അടച്ച് സൂക്ഷിക്കുന്നതാണ് ഇതിന്റെ പതിവ്. ഇതിനുള്ളിലെ ജലാംശം പുറത്തു പോകാൻ സാധ്യതയില്ലാത്തതിനാൽ ബാഷ്പീകരണം സംഭവിച്ച് ഈർപ്പമായി ഭരണിക്കുള്ളിൽ തന്നെ നിലനിൽക്കുകയും പിന്നീട് തണുത്തൊഴുകി ഭരണിയിലെ മണ്ണിൽ തന്നെ പതിക്കുകയും ചെയ്യുന്നു.
ഇത് ചക്രമണ വ്യവസ്ഥയിൽ നടക്കുന്നതിനാൽ പുറമേനിന്ന് എപ്പോഴും ഇതിന് വെള്ളം ഒഴിച്ചു കൊടുക്കേണ്ട ആവശ്യമില്ല. ഇതിൽ വളരുന്ന സസ്യങ്ങൾ വേരിൽ നിന്ന് പുതിയ തൈ ചെടികൾ മുളപ്പിക്കുകയും പഴയ ചെടികൾ അഴുകി അവയ്ക്ക് തന്നെ വളമാവുകയും ചെയ്യുന്നു. ഇവയുടെ അടിയിൽ വാട്ടർ കണ്ടന്റ് കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഒന്നോ രണ്ടോ മാസങ്ങൾക്കിടയിൽ ടെറേറിയം തുറന്ന് അല്പം ജലം സ്പ്രേ ചെയ്തു കൊടുത്താൽ മാത്രം മതി.
വീടിന്റെ ഉള്ളിൽ വയ്ക്കാവുന്ന ഇവ ആവശ്യത്തിനു വെയിലേറ് ലഭിക്കും വിധത്തിൽ ജനാലയുടെ അടുത്തുവച്ച് പരിചരിച്ചാൽ വർഷങ്ങളോളം നിലനിൽക്കും.
Joe Ben Elohiim (Joe Paul)