കേരളത്തിന്റെ നവോത്ഥാന നായകൻ|ആ ദിവ്യആത്മാവ് വേർപിരിഞ്ഞുട്ട് ഇന്ന് 3-1-2021👉150 വർഷം തികയുന്നു💖

Share News

💖കേരളത്തിന്റെ നവോത്ഥാന നായകൻ💖🙏കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ അഥവാ ചാവറയച്ചൻ 🙏(ജനനം: 1805 ഫെബ്രുവരി -10 ആലപ്പുഴ ജി‍ല്ലയിലെ കൈനകരിയിൽ; 👉മരണം: 1871 ജനുവരി 3 )ആ ദിവ്യആത്മാവ് വേർപിരിഞ്ഞുട്ട് ഇന്ന് 3-1-2021👉150 വർഷം തികയുന്നു💖

വിദ്യാഭ്യാസ രംഗത്തും, ആതുര സേവന രംഗത്തും . ക്രൈസ്തവർ നൽകിയിരിക്കുന്ന സംഭാവന ആർക്കും വിസ്മരിക്കുവാൻ സാധ്യമല്ല?. ഇന്ന് ക്രൈസ്തവ സഭകളെ തെറിപറയുന്ന ഏതൊരു വ്യക്തിയും ചരിത്രത്താളുകൾ തിരിഞ്ഞുനോക്കി തിരിച്ചറിയുക ക്രൈസ്തവർ ചെയ്തിട്ടുള്ള നന്മകളെ 🙏പള്ളിക്കൊപ്പം പള്ളിക്കൂടം ” വേണമെന്നു പറഞ്ഞുകൊണ്ട് നിർബന്ധപൂർവം അത് നടപ്പിലാക്കിയത് ബഹുമാന്യനായ ചാവറ പിതാവ് ആയിരുന്നു👉 , ഒരു പ്രദേശത്തെ സാമ്പത്തിക വികസനവും ഭദ്രതയും അവിടുത്തെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ ആശ്രയിച്ചിരിക്കുന്നു. ആ മേഖലകളിൽ 90%വും കേരളം മുന്നോട്ടു പോയത് ക്രൈസ്തവരായ നമ്മുടെ ഇടപെടലിലൂടെ മാത്രമാണെന്നത് അഭിമാനകരമാണ്. 💖ക്രിസ്തീയപുരോഹിതൻ എന്ന നിലയിൽ മാത്രമല്ല സാമുദായ പരിഷ്കർത്താവ്‌ ,വിദ്യാഭ്യാസ പ്രവർത്തകൻ, ജീ‍വകാരുണ്യപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധനേടിയിട്ടുണ്ട്🙏

സ്കൂളിന് ‘പള്ളിക്കൂടം ‘ എന്ന പേര് വരാൻ കാരണം തന്നെ പള്ളിയോട് ചേർന്ന് സ്കൂളുകൾ ക്രൈസ്തവർ നിര്മിച്ചതുകൊണ്ടാണ്. പള്ളിക്കൂടം നിര്മിക്കാത്ത പള്ളികൾക്ക് ശിക്ഷാ നടപടികൾ വരെനേരിടേണ്ടി വന്നിട്ടുണ്ട്. വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കിയൊഴിക്കണം എന്നുള്ള അപരിഷ്കൃത ആചാര രീതികളെ ഉന്മൂലനം ചെയ്യാനായിരുന്നു കേരള നവോത്ഥാന നായകരിൽ പ്രമുഖനായ ചാവറപിതാവ് പള്ളിക്കൂടം നിർമിച്ചു നാനാജാതി മതസ്ഥർക്കായി സ്കൂളുകൾ തുറന്നു കൊടുത്തത്. . കേരളത്തിലെ നവോത്ഥാന പ്രക്രിയയ്ക്ക് നേതൃത്വം നൽകിയ പ്രമുഖരിൽ ഒരാളാണ്. സീറോ മലബാർ കത്തോലിക്ക സഭയിലെ സി.എം.ഐ (കാർമ്മലൈറ്റ്‌സ്‌ ഓഫ്‌ മേരി ഇമ്മാകുലേറ്റ്‌) സന്യാസ സഭയുടെ സ്ഥാപകരിൽ ഒരാളും ആദ്യത്തെ സുപ്പീരിയർ ജനറലുമായിരുന്നു.‍ .

1986 ഫെബ്രുവരി 8-ന് രണ്ടാം ജോൺ പോൾ മാർപാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവൻ ആയി പ്രഖ്യാ‍പിച്ചു. 2014 നവംബർ 23-ന് ഫ്രാൻസിസ് മാർപ്പാപ്പ ചാവറയച്ചനെ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു.[3]സാധാരണക്കാർക്ക്‌ വേണ്ടി സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ അദ്ദേഹം കണ്ടെത്തിയ മാർഗ്ഗമായിരുന്നു പിടിയരി സമ്പ്രദായം. ഓരോ നേരവും ഭക്ഷണത്തിനുള്ള അരി അളന്ന് പാത്രത്തിലിടുമ്പോൾ ഒരു പിടി മറ്റൊരു പാത്രത്തിലിട്ട് സൂക്ഷിച്ചുവയ്ക്കാൻ പ്രേരിപ്പിച്ചു. ആഴ്ചയുടെ അവസാനം ഈ അരി ആശ്രമത്തിൽ എത്തിച്ച് പാവപ്പെട്ട വിദ്യാർഥികൾക്ക് നൽകി. ഇങ്ങനെ നൽകാൻ ജനങ്ങളെ പ്രേരിപ്പിക്കുകയുംചെയ്തു’

Vadakethil George

Share News