
ഇന്ന് ലോക കേൾവി ദിനമാണ്. ഇത്തവണത്തെ ഡബ്ല്യുഎച്ച്ഒ യുടെ കേൾവി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ ചിത്രത്തിൽ ഇടം നേടിയ റിസ്വാന കേൾവി പ്രതിസന്ധി അനുഭവിക്കുന്ന ഓരോരുത്തർക്കും പ്രചോദനമാണ്.
ഇന്ന് ലോക കേൾവി ദിനമാണ്. ഇത്തവണത്തെ ഡബ്ല്യുഎച്ച്ഒ യുടെ കേൾവി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ ചിത്രത്തിൽ ഇടം നേടിയ റിസ്വാന കേൾവി പ്രതിസന്ധി അനുഭവിക്കുന്ന ഓരോരുത്തർക്കും പ്രചോദനമാണ്. ഹിയറിംഗ് സ്ക്രീനിംഗിലൂടെ വളരെ ചെറിയ പ്രായത്തിൽ തന്നെ കേൾവി തകരാർ തിരിച്ചറിഞ്ഞ് അനുയോജ്യമായ സമയത്ത് കോക്ലിയർ ഇംപ്ലാൻ്റേഷൻ നടത്തിയ റിസ്വാന ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണ്.
ലോകാരോഗ്യ സംഘടന ഹിയറിംഗ് സ്ക്രീനിംഗിനെ കുറിച്ച് ഈ കേൾവി ദിനത്തിൽ ചർച്ച ചെയ്യുമ്പോൾ 2018 മുതൽ കേരളത്തിൽ ഈ രീതി നമുക്ക് ആരംഭിക്കാൻ കഴിഞ്ഞുവെന്നത് അഭിമാനകരമാണ്. കുട്ടികളിലെ കേൾവി വൈകല്യം ചെറുപ്പത്തിൽ തന്നെ കണ്ടെത്തി ചികിത്സിക്കുക എന്നതിൻ്റെ അടിസ്ഥാനത്തിലാണ് 2018 മുതൽ സർക്കാർ ആശുപത്രിയിൽ ജനിക്കുന്ന മുഴുവൻ കുട്ടികൾക്കും ഹിയറിംഗ് സ്ക്രീനിംഗ് നിർബന്ധമാക്കിയത്. കാതോരം പദ്ധതിയുടെ ഭാഗമായി 1-3-6-18-42 എന്നീ കാലയളവിൽ തുടർച്ചയായ പരിശോധനയും ആരംഭിച്ചു.
കൃത്യമായ പരിശോധനയിലൂടെ വൈകല്യം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ നൽകാൻ ആരംഭിച്ചതോടെ നിരവധി കുഞ്ഞുങ്ങളാണ് ശബ്ദ ലോകത്തേക്ക് പിച്ചവച്ചത്. പ്രകൃതിയിലെ ശ്രുതിമധുരമായ ശബ്ദങ്ങളെല്ലാം എല്ലാ കുഞ്ഞുങ്ങൾക്കും സ്വന്തമാവട്ടെ എല്ലാ സൗന്ദര്യങ്ങളും ആസ്വാദിച്ച് നമ്മുടെ കുഞ്ഞുങ്ങൾ ജീവിതത്തിലേക്ക് പിച്ചവയ്ക്കട്ടെ…

K K Shailaja Teacher
