
ഇന്ന് ലോക തപാൽ ദിനം| ഇത്തവണത്തെ ലോക തപാൽ ആഘോഷങ്ങളുടെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത് ‘വീണ്ടെടുക്കലിനായി നവീകരിക്കുക’ എന്ന ആശയമാണ്.
ഇന്ന് ലോക തപാൽ ദിനം

എല്ലാ വര്‍ഷവും ഒക്ടോബര്‍ 9 നാണ് ലോക തപാൽ ദിനം ആചരിക്കുന്നത്. ലോകമെമ്പാടുള്ള രാജ്യങ്ങളില്‍ ഈ ദിനം ആചരിക്കുന്നു. ആഗോള പോസ്റ്റല്‍ യൂണിയന് സ്ഥാപിതമായതിന്റെ വാര്ഷികാഘോഷദിനമാണ് തപാൽ ദിനമായി ആചരിക്കുന്നത്. 1874ല്‍ ബേണ്‍ ഉടമ്പടി പ്രകാരം സ്വിസ്സര്ലാന്ഡിലാണ് യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) പ്രവര്‍ത്തനം ആരംഭിച്ചത്. നൂറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള പോസ്റ്റല്‍ സംവിധാനം തങ്ങളുടെ സേവനം തുടരുകയാണ്.വ്യക്തിപരമായ കത്തുകള്‍, പ്രധാനപ്പെട്ട രേഖകള്‍ തുടങ്ങി ഇ-കൊമേഴ്സ്, ഓണ്‍ലൈന്‍ ഷോപ്പിങ് പാക്കേജുകള്‍ തുടങ്ങിയവ എല്ലാം ഉപഭോക്താവിന്റെ കൈകളില്‍ സുരക്ഷിതമായി എത്തുന്നതിന് ഇന്നും തപാൽ വകുപ്പ് പ്രധാന പങ്ക് വഹിക്കുന്നു. ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ആദ്യമായി ഒരു പൊതു പോസ്റ്റല്‍ സേവന മാര്‍ഗം ആരംഭിച്ചത്, ബിസി 27-ാം നൂറ്റാണ്ടില്‍ റോമാ സാമ്രാജ്യം ഭരിച്ച വിഖ്യാതനായ ചക്രവര്‍ത്തി അഗസ്റ്റസ് സീസറാണ്. ഇന്ന് ഡിജിറ്റലൈസേഷന്റെ കാലഘട്ടത്തില്‍ ജീവിക്കുമ്പോഴും തപാൽ വകുപ്പ് ഇന്നും അവരുടെ സേവനം മികച്ച രീതിയിൽ തുടരുന്നു.

1969ലാണ് ആദ്യമായി ലോക പോസ്റ്റല്‍ ദിനം ആചരിച്ചത്. ജപ്പാനിലെ ടോക്യോയില്‍ നടന്ന യുപിയു കോണ്‍ഗ്രസില്‍ വെച്ചായിരുന്നു അത്. ലോക പോസ്റ്റല്‍ ദിനാഘോഷത്തിന്റെ കരടു പ്രതി ആദ്യമായി സമര്‍പ്പിച്ചത് ഒരു ഇന്ത്യക്കാരനാണ്. ശ്രീ ആനന്ദ മോഹന്‍ നാരുല ആയിരുന്നു അത്. അന്ന് മുതല്‍ പോസ്റ്റല്‍ സേവനങ്ങളുടെ പ്രാധാന്യം അനുസ്മരിക്കുന്നതിനായാണ് ഈ ദിനം ആഘോഷിക്കുന്നത്.

എല്ലാ വര്‍ഷവും യുപിയുവില് അംഗങ്ങളായ എല്ലാ രാജ്യങ്ങളും തപാൽ സംവിധാനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ച് കൊണ്ട് ഈ ദിവസം വിവിധ പരിപാടികളോടെ ആചരിച്ച് പോരുന്നു. ഈ ദിനത്തില്‍ പല രാജ്യങ്ങളും പ്രത്യേക സ്റ്റാമ്പുകൾ പുറത്തിറക്കിയും, സ്റ്റാമ്പ് പ്രദര്‍ശനങ്ങള്‍ നടത്തിയും, പുതിയ പോസ്റ്റല്‍ സംരംഭങ്ങളും അവതരിപ്പിച്ചും തുടക്കം കുറിച്ചുമാണ് ഈ ദിവസത്തെ അടയാളപ്പെടുത്തുന്നത്. ഇന്ത്യയില്‍ ഒരാഴ്ച നീണ്ട പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തവണത്തെ ലോക തപാൽ ആഘോഷങ്ങളുടെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത് ‘വീണ്ടെടുക്കലിനായി നവീകരിക്കുക’ എന്ന ആശയമാണ്. ആഗോള കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത് പോലും തപാൽ മേഖല പ്രധാന പങ്ക് വഹിച്ചിരുന്നു.


നവമാധ്യമങ്ങളുടെ കാലത്ത് പുതുതലമുറകൾക്ക് കത്തുകളിലൂ ടെയുള്ള ഹൃദയ ബന്ധങ്ങൾ മനസിലാക്കാൻ പ്രയാസമായിരിക്കും..കത്തുകൾ എഴുതുന്നത് ശീലമായിരുന്ന ഒരു കാലത്തെ ചില മേൽവിലാസങ്ങൾ..

… ജീവിതത്തിന്റെ ചില ഓർമ്മപ്പെടുത്തലുകൾ..എല്ലാവർക്കും പോസ്റ്റൽ ദിന മംഗളങ്ങൾ….

Adv Manoj M Kandathil