യു.ഡി.എഫ്. വലിയ വിജയം നേടി തൃക്കാക്കര നിലനിർത്തും എന്നതിൽ സംശയമില്ല..|ഉമ തോമസ്

Share News

എന്റെ പ്രിയപ്പെട്ട തൃക്കാക്കരയിലെ സമ്മതിദായകരേ…,

നാളെ നമ്മൾ പോളിങ്ങ് ബൂത്തിലേയ്ക്ക് കടക്കുമ്പോൾ ഞാൻ നിങ്ങൾക്ക് വാക്ക് നൽകുന്നത് പി.ടി നടപ്പിലാക്കിയ ജനപക്ഷ നിലപാടുകളുടെ തുടർച്ച തന്നെയാണ്…നിങ്ങൾ പി ടി ക്ക് നൽകിയ സ്നേഹവും പിന്തുണയും എനിക്കുമുണ്ടാവണം. പി ടി തുടങ്ങി വച്ച ധാരാളം കാര്യങ്ങൾക്ക് പൂർത്തികരണം നൽകേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ തൃക്കാക്കരയിലെ ജനത കൂടെയുണ്ടാകുമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവുകയാണ്..എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണം.

തൃക്കാക്കരയുടെ വിരൽ തുമ്പിൽ പതിഞ്ഞ മഷിയടയാളം ഇത് വരെ തെറ്റിയില്ല.. ഇനിയും തെറ്റില്ല…

നന്മ തുടരട്ടെ…

– ഉമ തോമസ്

Share News