വന്ദേഭാരത് ഫ്ലാ​ഗ് ഓഫ്; പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്

Share News

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാ​ഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവഹിക്കും. 10.30 ന് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിലാണ് വന്ദേഭാരത് എക്സ്പ്രസിന്റെ ഫ്ലാഗോഫ്. റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുമായി സംവദിക്കും.

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ ഫ്ളാഗ് ഓഫ് നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ക്ഷണിക്കപ്പെട്ട യാത്രക്കാരുമായാണ് വന്ദേഭാരതിന്‍റെ ആദ്യ ‍യാത്ര. 14 സ്റ്റേഷനുകളിൽ നിർത്തും.
ഫ്ലാഗ് ഓഫിന് മുമ്പ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്കൂൾ കുട്ടികളുമായി പ്രധാനമന്ത്രി സംവദിച്ചു. വന്ദേഭാരത് ട്രെയിനിലെ ലോക്കോ പൈലറ്റുമാരുമായും മോദി കൂടിക്കാഴ്ച നടത്തി. ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, മേ​​​യ​​​ർ ആ​​​ര്യ രാ​​​ജേ​​​ന്ദ്ര​​​ൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് രാവിലെ 11 ന് കേന്ദ്രസർക്കാരിന്റെ വിവിധ വികസന പദ്ധതികളുടേയും കൊച്ചി വാട്ടർ മെട്രോയുടേയും ഉദ്ഘാടനവും മോദി നിർവഹിക്കും. തിരുവനന്തപുരം സെൻട്രേൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ സംബന്ധിക്കും.

റെയിൽവേയുമായി ബന്ധപ്പെട്ട് 1900 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി തറക്കല്ലിടുകയും രാജ്യത്തിനു സമർപ്പിക്കുകയും ചെയ്യുന്നത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി കുമാർ വൈഷ്ണവ്, സംസ്ഥാന മന്ത്രിമാരായ വി അബ്ദുറഹിമാൻ, ആന്റണി രാജു, ശശി തരൂർ എംപി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

കൊച്ചിയിൽ നിന്നും രാവിലെ 10 നാണ് ഉദ്ഘാടന പരിപാടികൾക്കായി പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തിച്ചേരുക. വിമാനത്താവളത്തിൽ ​ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. ഉദ്ഘാടന പരിപാടികൾക്കു ശേഷം ഉച്ചയ്ക്ക് 12.40 ഓടെ പ്രധാനമന്ത്രി സൂറത്തിലേക്ക് യാത്ര തിരിക്കും.

Share News