തിരുവമ്പാടി ഗവ.ഐ ടി ഐ യുടെ പുതിയ കെട്ടിട നിർമ്മാണ പ്രവൃത്തി സന്ദർശിച്ചു വിലയിരുത്തി.
മുൻ എംഎൽഎ ജോർജ്ജ് എം തോമസിൻ്റെ ശ്രമഫലമായി തിരുവമ്പാടി ഗവ.ഐ ടി ഐ ക്ക് വേണ്ടി 6 കോടി 78 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തി.
ഏറെ കാലമായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുകയായിരുന്ന ഐടി ഐയ്ക്കു വേണ്ടി സ്ഥലം കണ്ടെത്തിയെങ്കിലും സ്ഥലത്തിൻ്റെ തരം മാറ്റൽ സംബന്ധിച്ച് കുറച്ച് കാലം വൈകിയിരുന്നു. പ്രതിസന്ധികൾ ഒഴിവായി കെട്ടിട നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
ലിന്റോ ജോസഫ് MLA