
സിനിമയുടെ സെറ്റിനു നേരെ അക്രമം അപലപനീയവും പ്രതിഷേധാർഹവുമാണ്- വി എം സുധിരൻ
ടോവിനോ തോമസ് നായകനായ സിനിമയുടെ സെറ്റിനു നേരെ അക്രമം നടത്തിയ വർഗീയവാദികളായ രാഷ്ട്രീയ ബജരംഗ്ദൾ പ്രവർത്തകരുടെ നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്
കലയോടും കലാകാരന്മാരോടുമുള്ള ഇക്കൂട്ടരുടെ അസഹിഷ്ണത വർഗീയ ഫാസിസത്തിന്റെ പ്രതിഫലനമാണ്. നാട്ടിൽ വർഗീയത വളർത്തി സമാധാന അന്തരീക്ഷം തകർക്കാനുള്ള ഇത്തരം വർഗീയ വാദികളായ ക്രിമിനൽ കൂട്ടങ്ങൾക്കെതിരെ കർശനവും മാതൃകാപരവുമായ നിയമനടപടികൾ സ്വീകരിക്കാൻ പൊലീസ് തയ്യാറാകണം.
ശ്രീ വി എം സുധിരൻ ഫേസ് ബുക്കിൽഎഴുതിയത്