
വാഴൂർ ജോസ്മ ലയാളസിനിമയുടെ ഏത് ഭാഗം എടുത്താലും, സുപരിചിതവും, സ്ഥിര സാന്നിധ്യവുമായ നാമം
മലയാളസിനിമയുടെ ഏത് ഭാഗം
എടുത്താലും, സുപരിചിതവും, സ്ഥിര
സാന്നിധ്യവുമായ നാമം. പേരുകൾ
പല ദിക്കിൽ നിന്നും സ്‌ക്രീനിൽ തെളിഞ്ഞു വരുമ്പോൾ അയാളവിടെ സ്ഥിരമാണ്. അന്നു മാത്രമല്ല ഇന്നും.
♦️ കോട്ടയം ജില്ലയിലെ വാഴൂർ സ്വദേശി.
ഇത്രയും കാലത്തെ ഈ നിലനിൽപിന്
ഒരേയൊരു വികാരമേ ആ മനുഷ്യന്
ഉണ്ടായിരുന്നുള്ളു. സിനിമ. പഠനകാലം മുതൽ പല സിനിമാ ലൊക്കേഷൻസും മാറി മാറി സഞ്ചരിച്ചു, സിനിമയുടെ
വിവരങ്ങൾ ശേഖരിച്ചു എഴുതുന്നതിൽ
വളരെ താല്പര്യം. പിന്നീട് അത് മാഗസിൻ
പോലെയുള്ള മാധ്യമങ്ങൾക്ക്
വേണ്ടിയും ചലച്ചിത്രത്തെ ഒരു
പാഷൻ ആയി കണ്ട് എഴുതാൻ തുടങ്ങി.
പ്രത്യേകിച്ച് ഒരു ഉദ്ദേശം ഇല്ലാതെ,
ചെയ്ത് തുടങ്ങിയ ഈ ജോലി വാഴൂർ
ജോസിന് പിന്നീടങ്ങോട്ട് സിനിമയുമായി
അഭേദ്യമായ ബന്ധം ഉടലെടുക്കാൻ
കാരണമായി
♦️ PRO ആകുന്നതിനു മുന്നേ തന്നെ
തലസ്ഥാനം അടിസ്ഥാനമാക്കിയ
മാഗസിന് വേണ്ടി 10 വർഷത്തിനടുത്ത്
വലിയൊരു വരുമാനമാർഗം ഇല്ലാതെ
തന്നെ അദ്ദേഹം പ്രവർത്തിച്ചു..
പിന്നീടാണ് സിനിമയിലേക്ക് അദ്ദേഹം
കാലെടുത്തു വെക്കുന്നത്. താരങ്ങൾ,
കഥാ പരിസരങ്ങൾ, അങ്ങനെ അനവധി
പുതുമഖകൾ സിനിമയിൽ അവതരിപ്പിച്ച
ശ്രീ ഫാസിൽ സർ മുഖേന തന്നെയാണ്
വാഴൂർ ജോസ് PRO ആയി അരങ്ങിൽ
എത്തിയത്. മണിവത്തൂരിലെ ആയിരം
ശിവരാത്രികളാണ് ആദ്യത്തെ PRO
വർക്ക്. പിന്നെ എണ്ണിയാൽ തീരാത്ത
എണ്ണൽ സഖ്യപോലെ ഒരുപാട്
ചിത്രങ്ങൾ ഇന്നും.
♦️ വെള്ളാനകളുടെ നാട്, ചിത്രം,
വന്ദനം, നായർസാബ്, കിരീടം, മൃഗയ,
റാം ജി റാവു, സാമ്രാജ്യം, കുട്ടേട്ടൻ,
ഹിസ് ഹൈനസ്, നീലഗിരി,ഇന്ദ്രജാലം,
വിയറ്റ്നാം കോളനി, ഊട്ടിപട്ടണം,
ഡാഡി, സൂര്യ ഗായത്രി, വെങ്കലം,
ചെങ്കോൽ, മായ പൊന്മാൻ,
ആറാം തമ്പുരാൻ, ആമേൻ, കിളിപോയി,
ഓം ശാന്തി ഓശാന, പെരുച്ചാഴി, ആട്,
നിർണായകം, KL 10, ഒപ്പം, പാവാട,
ചങ്ക്‌സ്, മാസ്റ്റർപീസ്, കൂടെ, ലൂക്ക, 41,
മധുരരാജ, പൊറിഞ്ചു മറിയം,
തണ്ണീർ മത്തൻ ദിനങ്ങൾ, ദൃശ്യം, LAD,
കെട്ട്യോൾ, അണ്ടർവേൾഡ്……..
ഒരുപാട് തലമുറയുടെ ഒപ്പം ഇത് വരെ
മുഖം കാണിക്കാതെ നടന്ന തനത്
രംഗത്തെ ഇതിഹാസം എന്ന് തന്നെ പറയാം. വരാൻ ഇരിക്കുന്നത് ഒട്ടേറെ
പ്രൊജക്റ്റുകൾ!
♦️ എന്താണ് PRO വർക്ക് ❓
സിനിമയുടെ മാധ്യമ പ്രവർത്തനം എന്ന്
PRO പ്രവർത്തനത്തെ നിർവചിക്കാം
(സിനിമയിൽ ) ആനുകാലിക സിനിമാ
വാരികകൾക്കും, മാസികകൾക്കും,
പ്രസിദ്ധികരണങ്ങൾക്കും എല്ലാം തന്നെ
സിനിമയെ സംബന്ധിച്ച ശരിയായ
വാർത്തകൾ ശേഖരിച്ചു എഴുതി നൽകുന്ന ജോലിയാണ് PRO. നമ്മൾ
വായിച്ചു ആസ്വദിച്ച, ആനന്ദിച്ച പല
എഴുത്തുക്കളുടെയും യഥാർത്ഥ
തെളിവുകാരൻ. ഇന്നും ഈ മുഖം
അറിയാത്ത ഒരുപാട് പേരുണ്ട്. അത്
അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്,
ആവിശ്യമാണ്.
♦️ ഓൾഡ് ജനറേഷൻ ആയാലും
ന്യൂ ജനറേഷൻ ആയാലും ജോസേട്ടൻ
സൂപ്പറാ, സൂപ്പർ! ആ എക്സ്പീരിയൻ
സിനെ മാനിച്ചു കൊണ്ടു നിർത്തുന്നു.
ഇനിയും അദ്ദേഹത്തിന്റെ യാത്ര തുടരട്ടെ.
Into The Cinema – ITC

Abraham Chacko