ഒരു വന്ദേ ഭാരത് ട്രെയിൻ വന്നതിനെ ചൊല്ലി എന്തൊക്കെ കോലാഹങ്ങളാണ് നടക്കുന്നത്.

Share News

ഒരു വന്ദേ ഭാരത് ട്രെയിൻ വന്നതിനെ ചൊല്ലി എന്തൊക്കെ കോലാഹങ്ങളാണ് നടക്കുന്നത്.

ക്രെഡിറ്റ് എടുക്കാൻ ഒരു കൂട്ടർ. ഇത് ഒരു റൂട്ടിൻ നടപടിയെന്ന് വേറൊരു കൂട്ടർ.

ഇത്തിരി കാശും ഒരു സ്റ്റൈലൻ യാത്ര ചെയ്യാനുള്ള ക്ഷമയും ഉള്ളവര്‍ക്ക് ഈ ട്രെയിൻ ഗുണം ചെയ്യും. ഇത്തിരി കാശ്‌ കൂടി കൂടുതലിട്ട് വിമാനത്തിൽ പോകാൻ താല്പര്യപ്പെടുന്നവർ അങ്ങനെ പോകും. കേരളത്തിന്‌ പുതിയ ട്രെയിൻ എത്ര കിട്ടിയാലും അതിൽ കാശ്‌ കൊടുത്ത് പോകാൻ ആളുണ്ടാവും.

എഴുപതുകളിൽ മദിരാശിക്ക്‌ ഒരു ട്രെയിൻ. ബംഗളൂർക്കും ഒന്ന് മാത്രം. ഇപ്പോൾ എത്രയെണ്ണമാണ്. എന്നിട്ടും തിരക്ക്. പാളം ഇല്ലെന്നതാണ് പ്രശ്നം.

ശര വേഗത്തിൽ പോകേണ്ട വന്ദേഭാരതിന് ഇത് മൂലം പ്രതീക്ഷിച്ചത്ര സമയ ലാഭം ഉണ്ടാകുന്നില്ലെന്നത് വാസ്തവം. പാളത്തിന്റെ വികസനത്തിലേക്ക് ഇമ്മാതിരി ചർച്ചകൾ വഴി തെളിച്ചാൽ കൊള്ളാം.

പ്രധാന മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമ്പോൾ ഇതിനൊക്കെ ഫോക്കസ് വരുമായിരിക്കും. എന്ത് നല്ല കാര്യം വന്നാലും രാഷ്ട്രീയക്കാർ യാഥാര്‍ത്ഥ പരിഹാരം പറയാതെ ഒരു മാതിരി വല്ലാത്ത വർത്തമാനം പറയരുത്.

വിവാദങ്ങൾ മറന്ന്‌ നമുക്ക് ഈ ഇതങ്ങു സ്വാഗതം ചെയ്യാം.

യാത്ര ചെയത് പ്രോത്സാഹിപ്പിക്കുന്ന ഉപഭോക്താക്കളായ ജനത്തിന്‌ തന്നെ അതിനുള്ള അർഹത. വോട്ടൊക്കെ അവർ ബുദ്ധി ഉപയോഗിച്ച് ചെയ്തോളും.

ക്രെഡിറ്റ് മൊത്തം ജനങ്ങളായ ഞങ്ങളങ്ങു എടുക്കുവാ.

(സി. ജെ. ജോൺ)

Drcjjohn Chennakkattu

Share News