
സമൂഹ മാധ്യമങ്ങളും തൊഴിലും |എങ്ങനെയാണ് പുതിയ ലോകത്ത് സമൂഹമാധ്യമങ്ങൾ തൊഴിൽ ജീവിതത്തെ സഹായിക്കാൻ ഉപയോഗിക്കാൻ പറ്റുന്നത് ?|മുരളി തുമ്മാരുകുടി
ഇനി വരുന്ന കാലത്ത് നാം തൊഴിൽ അന്വേഷിക്കുകയല്ല, തൊഴിലുകൾ നമ്മളെ അന്വേഷിക്കുകയായിരിക്കും എന്ന് ഞാൻ പലപ്പോഴും പറയാറുണ്ടല്ലോ.ആഗോളമായ ഒരു തൊഴിൽ ജീവിതത്തെ ആണ് നിങ്ങൾ ആഗ്രഹിക്കുന്നത് എങ്കിൽ ഡിഗ്രികൾക്കപ്പുറം നിങ്ങൾക്ക് എന്ത് അറിയാം എന്നും അതിനുള്ള എന്ത് സർട്ടിഫിക്കേഷൻ ഉണ്ട് എന്നതും പ്രധാനമാകും. LinkedInLinkedIn Indiaലിങ്ക്ഡ് ഇൻ പോലുള്ള സൈറ്റുകൾ കൂടുതൽ സ്കിൽ അസ്സെസ്സ്മെന്റ് സംവിധാനം ഉണ്ടാക്കും.
തൊഴിൽ ചെയ്യാൻ ആളുകളെ അന്വേഷിക്കുന്നവരും അവരെ സഹായിക്കാൻ നിർമ്മിത ബുദ്ധിയും ഇത്തരം സൈറ്റുകളിലൂടെ അന്വേഷിച്ച് ശരിയായ അറിവും പരിചയവും ഉള്ളവരെ കണ്ടു പിടിക്കും. അതുകൊണ്ട് തന്നെ ഇപ്പോൾ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ഇല്ലാത്തവർ ഇന്ന് തന്നെ അതുണ്ടാക്കിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഉള്ളവർ അതിൽ സ്ഥിരമായി പോയി മുഴുവൻ സാധ്യതകളും ഉപയോഗിക്കുകയും വേണം.
നിർമ്മിത ബുദ്ധി പക്ഷെ നിങ്ങളുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈൽ മാത്രമല്ല അന്വേഷിക്കാൻ പോകുന്നത്. ഓൺലൈനിൽ, അത് ഇൻസ്റ്റാഗ്രാം ആണെങ്കിലും ഫേസ്ബുക്ക് ആണെങ്കിലും ട്വിറ്റർ ആണെങ്കിലും, നിങ്ങളുടെ മുഴുവൻ ലീലാവിലാസങ്ങളും നിരീക്ഷകനത്തിനും ഗവേഷണത്തിനും വിഷയമാകും.
നിങ്ങൾ ലിങ്ക്ഡ് ഇന്നിൽ ഉണ്ടാക്കുന്ന പ്രൊഫൈൽ കൂടാതെ നിങ്ങളുടെ പ്രൊഫൈൽ അവ ഉണ്ടാക്കും. ആ പ്രൊഫൈലിനായിരിക്കും തൊഴിൽ ലഭിക്കുന്നത്. നല്ല ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ഉണ്ടെങ്കിലും മറ്റു സമൂഹമാധ്യമങ്ങളിൽ മോശമായി പെരുമാറുന്നവർക്ക് “പണി കിട്ടും”. ഇതൊക്കെ കാരണം സമൂഹമാധ്യമങ്ങളിൽ നിന്നും മാറി നിൽക്കാം എന്ന് കരുതിയാൽ നിങ്ങൾ ഇക്കാലത്തല്ല ജീവിക്കുന്നത് എന്ന പ്രൊഫൈൽ നിങ്ങൾക്ക് കിട്ടും.
പണികിട്ടാതിരിക്കാൻ അത് മതി.എങ്ങനെയാണ് പുതിയ ലോകത്ത് സമൂഹമാധ്യമങ്ങൾ തൊഴിൽ ജീവിതത്തെ സഹായിക്കാൻ ഉപയോഗിക്കാൻ പറ്റുന്നത് ?Neeraja Janaki സംസാരിക്കുന്നു. ഡോക്ടർ ഹരി കൃഷ്ണൻ ആണ് മോഡറേറ്റ് ചെയ്യുന്നത്.
നിങ്ങളുടെ ബന്ധുക്കൾ ആരെങ്കിലും പത്തോ പന്ത്രണ്ടോ കഴിഞ്ഞു വീട്ടിലുണ്ടെങ്കിൽ അവരോട് ഇത് കേൾക്കാൻ പറയണം.
അവധി കഴിയുന്നതിന് മുൻപ് ലിങ്ക്ഡ് ഇൻ പ്രൊഫൈൽ ഉണ്ടാക്കാൻ അവരെ നിർബന്ധിക്കുകയും വേണം.ഇതാണ് ഭാവി
മുരളി തുമ്മാരുകുടി