
രാജാക്കന്മാരെ കടലെടുക്കുമ്പോൾ |നാടകത്തിലെ മനോഹരമായ ചമയങ്ങൾ ഇട്ടു നിൽക്കുമ്പോളും നിത്യജീവിതത്തിലെ യാഥാർഥ്യമായ വെള്ളത്തിൽ നിസ്സഹായമായി നിൽക്കേണ്ടി വരുന്ന മനുഷ്യരുടെ ചിത്രങ്ങൾ ആണ്.| മുരളി തുമ്മാരുകുടി
രാജാക്കന്മാരെ കടലെടുക്കുമ്പോൾ ഒരു ഫേസ്ബുക്ക് മെസ്സേജിൽ കൂടിയാണ് സുനിലിനെ പരിചയപ്പെടുന്നത്.
കേരളത്തിലെ പേരുകേട്ട ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ്.

കാലാവസ്ഥ വ്യതിയാനത്തെപ്പറ്റി ഒരു ചിത്രപ്രദർശനം മട്ടാഞ്ചേരിയിൽ നടത്തുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ അവിടെ ചെല്ലാം എന്ന് സമ്മതിച്ചു.
ഞാൻ നാട്ടിൽ വരുന്ന ദിവസവും പറഞ്ഞിരുന്നു.ഞാൻ നാട്ടിൽ എത്തിയ അന്ന് തന്നെ സുനിലിന്റെ വിളി വന്നു. പിറ്റേന്ന് തന്നെ മട്ടാഞ്ചേരിയിൽ Kashi Hallegua ഹൗസിൽ ആണ് എക്സിബിഷൻ. Sea: A Boiling Vessel എന്നതാണ് എക്സിബിഷന്റെ തീം.





കടലുമായി ബന്ധപ്പെട്ട അനവധി ചിത്രങ്ങൾ അവിടെ ഉണ്ട് (പഴയകാല ഗൾഫ് പ്രവാസങ്ങളുടെ ഏറെ ചിത്രങ്ങൾ കണ്ടിരിക്കേണ്ടതാണ്).

സുനിലിന്റെ ചിത്രങ്ങൾ പക്ഷെ ഏറെ വ്യത്യസ്തമാണ്. കാലാവസ്ഥ വ്യതിയാനം കടലെടുക്കുന്ന കൊച്ചിയെ ചവിട്ടു നാടകത്തിലെ കഥാപാത്രങ്ങളുടെ വീടുകളുടെ സാഹചര്യത്തിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രങ്ങൾ ആണ്.
നാടകത്തിലെ മനോഹരമായ ചമയങ്ങൾ ഇട്ടു നിൽക്കുമ്പോളും നിത്യജീവിതത്തിലെ യാഥാർഥ്യമായ വെള്ളത്തിൽ നിസ്സഹായമായി നിൽക്കേണ്ടി വരുന്ന മനുഷ്യരുടെ ചിത്രങ്ങൾ ആണ്.
കഥാപാത്രങ്ങളും സംസ്കാരവും അവർ നിൽക്കുന്ന ഭൂമിയും ഒക്കെ ഇനി ഏറെ നാൾ ഉണ്ടാവില്ലെന്ന യാഥാർഥ്യബോധത്തോടെ അല്ലാതെ ചിത്ര പ്രദർശനം കണ്ടു തീർക്കാൻ പറ്റില്ല.
ഈ ചിത്രങ്ങൾ മലയാളികൾ മാത്രം കാണേണ്ടതല്ല. ഈ ചിത്രം കൊച്ചിയുടെ മാത്രവുമല്ല.
ലോകത്തെ അനവധി പ്രദേശങ്ങളിൽ ഇത്തരത്തിൽ കാലാവസ്ഥ വ്യതിയാനം വെള്ളത്തിലാക്കുന്ന മനുഷ്യരുടെ ചിത്രങ്ങൾ എടുക്കാനുള്ള ഒരു പദ്ധതി ഞങ്ങൾ ചിന്തിക്കുകയാണ്.
സന്തോഷം സുനിൽ, ക്ഷണിച്ചതിന്, സമയത്തിന്, ഈ ചിത്രങ്ങൾക്ക്, ഈ സന്ദേശത്തിന് പ്രദർശനം തുടരുകയാണ്. പോയി കാണുമല്ലോ

മുരളി തുമ്മാരുകുടി
പ്രിയപെട്ടവരെ ,
വെള്ളത്തിൽ മുങ്ങിതാഴ്ന്ന് ജീവിക്കുവാൻ ഏറെ വിഷമിക്കുന്ന “രാജാക്കന്മാരെയും റാണിമാരെയും “-ലോകത്തിന് പരിചയപ്പെടുത്തുവാൻ ത്യാഗം സഹിച്ച ഫോട്ടോഗ്രാഫർ ശ്രീ കെ ആർ സുനിലിനെഅനുമോദിക്കുന്നു.


നിത്യജീവിതത്തിലെ യാഥാർഥ്യമായ വെള്ളത്തിൽ നിസ്സഹായമായി നിൽക്കേണ്ടി വരുന്ന മനുഷ്യരുടെ ചിത്രങ്ങൾ നമ്മുടെ മനസ്സിനെ വേദനിപ്പിക്കുന്നു .







ചിത്രങ്ങൾ കണ്ട് മടങ്ങുന്നവരും ,അകലെയിരുന്ന് ചിത്രങ്ങൾ കാണുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും ഇവരുടെ ജീവിതം സുരക്ഷിതവും സുഖകരമാകുവാനും ഉചിതമായ കാര്യങ്ങൾ ചിന്തിക്കുകയും ,അതിവേഗം നടപ്പിലാക്കുവാൻ ശ്രമിക്കണമെന്നും അഭ്യർത്ഥിക്കുന്നു .
ഇക്കാര്യത്തിൽശ്രീ മുരളി തുമ്മാരുകുടി അടക്കമുള്ള സാമൂഹ്യ -സാംസ്‌കാരിക- ആത്മീക -രാഷ്ട്രീയ -കാരുണ്യ മേഖലകളിലെ വ്യക്തികളും ,അവരുടെ നേതൃത്തിലുള്ള പ്രസ്ഥാനങ്ങങ്ങളും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നു .
നമ്മുടെ നാട് നന്മകളിൽ നിറയട്ടെ .
കാണുന്ന ദൃശ്യങ്ങൾ മനസ്സിനെ സ്വാധീനിക്കട്ടെ .

