ആയിരം വീടിനായി കെപിസിസി പിരിച്ച കോടികൾ എവിടെ ?: കെ.ബി ഗണേഷ് കുമാർ എംഎൽഎ

Share News

തിരുവനന്തപുരം: അഴിമതിക്കെതിരെ ശബ്ദിക്കാൻ കോൺഗ്രസിനും യുഡിഎഫിനും എന്ത് അവകാശമാണുള്ളതെന്ന് നിയമസഭയിൽ കെ.ബി ഗണേശ് കുമാർ ചോദിച്ചു. 1000 വീട് വച്ച് കൊടുക്കാൻ കെപിസിസി പിരിച്ച കോടികൾ എവിടെ ? ഒരു വീടെങ്കിലും ആർക്കെങ്കിലും വച്ചു കൊടുത്തോ ? ഇതിനെ പറ്റി സിബിഐ അന്വേഷണം ആവശ്യപ്പെടാൻ തയ്യാറുണ്ടോ എന്നും കെ.ബി.ഗണേഷ്‌കുമാർ ചോദിച്ചു.

യുഡിഎഫിലുള്ളപ്പോൾ താൻ അന്നത്തെ യുഡിഎഫ് മന്ത്രിക്കെതിരെ തെളിവുകൾ നിരത്തി നിയമസഭയിൽ ആരോപണം ഉന്നയിച്ചു. അര മണിക്കൂറിനുള്ളിൽ തന്നെ യുഡിഎഫ് ൽ നിന്ന് പുറത്താക്കിയവരാണ് ഇപ്പോൾ അഴിമതി വിരുദ്ധ പ്രസംഗം നടത്തുന്നത്. അഴിമതിയുടെ അപ്പോസ്തലന്മാരായ യുഡിഎഫ് കാർ മറ്റുള്ളവരും അങ്ങിനെയാകണമെന്ന് ശഠിക്കരുത്. ഭരണമെന്നാൽ അഴിമിതി ചെയ്യാനുള്ള കേന്ദ്രമെന്ന് തെളിയിച്ചവരാണ് യുഡിഎഫ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എൽഡിഎഫ് ഉം അങ്ങിനെയാകണമെന്നും ആയിരിക്കുമെന്നും യുഡിഎഫ് കരുതരുത്. ഇത് വേറെ മുന്നണിയാണ്. ഇത് ജനകീയ സർക്കാരാണ്. നാല് വർഷത്തിനിടെ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായ സർക്കാരാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റിയ സർക്കാരാണ് പിണറായിയുടേത്.

കിഫ്ബിയിലൂടെ റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങി കോടികളുടെ വികസന പധതികൾ നടപ്പാക്കി. ലൈഫ് പധതിയിലൂടെ പതിനായിരങ്ങൾക്കാണ്. ഭവനം ഒരുക്കിയത്. ഇതൊക്കെ നടപ്പാക്കിയതിനാണോ അവിശ്വാസം രേഖപ്പെടുത്തുന്നത്. ?
കെ കരുണാകരനെ ചാരനെന്ന് വിളിച്ച് ആക്ഷേപിച്ചയച്ചവരാണ് യുഡിഎഫിലും കോൺഗ്രസിലും ഇപ്പോൾ നേതൃത്വത്തിലുള്ളത്.

മതേതരത്വവും ജനാധിപത്യവും തകരുമ്പോൾ ഒരു പ്രതികരണവുമില്ലാതെ നിശബ്ദരായിരിക്കുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. ഇവർക്കൊപ്പം നിൽക്കാൻ ലീഗിന് നാണമില്ലേ , മതേതരത്വത്തിന് വേണ്ടി പൊരുതുന്നത് ഇടതുപക്ഷമാണ്.

പിന്നെ, ഉണ്ടയില്ലാ വെടി വച്ച് സർക്കാരിനെ വേട്ടയാടാനുള്ള ശ്രമം വിലപ്പോവില്ല. ജനങ്ങളും എൽഡിഎഫ് ഉം ഒറ്റക്കെട്ടായി അതിനെ നേരിട്ടു.. യുഡിഎഫ്. തകർന്നു തരിപ്പണമാക്കാൻ പോവുകയാണ്.
ജനക്ഷേമ ഭരണവുമായി എൽഡിഎഫ് തുടർ ഭരണം ഉറപ്പാക്കിയതായും ഗണേഷ് കുമാർ പറഞ്ഞു

Share News