‘മിസ്സിംഗ്‌’ കേസുകളിൽ കാണാതാകുന്ന അനേകർ എങ്ങോട്ടു പോകുന്നു? കേരളത്തെ പിടിച്ചുകുലുക്കാൻ പര്യാപ്തമായ അന്തർദേശീയ അവയവ മാഫിയയുടെ ഒരു കണ്ണിയാണോ ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത് എന്ന ചോദ്യം ഈ ബഹളത്തിൽ മുങ്ങിപോകാൻ ഇടയാകരുത്.

Share News

അതിരുവിടുന്നത് അന്ധവിശ്വാസമോ പണക്കൊതിയോ?

അന്ധവിശ്വാസത്തിന്റെ പേരിൽ രണ്ടു സ്ത്രീകളെ മനുഷ്യക്കുരുതി നടത്തിയ വാർത്തയിൽ കേരളം നടുങ്ങി നിൽക്കുകയാണ്!

പോലീസും മാധ്യമങ്ങളും പ്രതികളും ഒരേ കഥ ആവർത്തിക്കുന്നു! അന്വേഷണം പുരോഗമിക്കുന്നതേയുള്ളു..

. മൃതശരീരങ്ങൾ അനേകം കഷ്‌ണങ്ങളാക്കി കുഴിച്ചിട്ടു എന്നും, കുറേ ഭാഗങ്ങൾ പാകം ചെയ്തു കഴിച്ചു എന്നുംമറ്റുമുള്ള കാര്യങ്ങൾ, സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, പല ചോദ്യങ്ങളും ഉയർത്തുന്നതാണ്. കണ്ടെടുക്കാൻ കഴിയാത്ത അവയവങ്ങൾ എന്തൊക്കെയാണ്?

മാസങ്ങളുടെ വ്യത്യാസത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ട ഈ രണ്ടുവ്യക്തികളുടെയും കണ്ടെത്താൻ കഴിയാത്ത ശരീരഭാഗങ്ങൾക്കു യഥാർത്ഥത്തിൽ എന്തു സംഭവിച്ചു?

അന്തർദേശീയ അവയവക്കടത്തു സംഘങ്ങളുമായി ഈ കൊലപാതകങ്ങൾക്ക് ബന്ധമുണ്ടോ?

പഴങ്ങളുടെയും പച്ചക്കറികളുടെയും മറവിൽ വൻതോതിൽ മയക്കുമരുന്നു കടത്തുനടക്കുന്ന സംസ്ഥാനത്തു, സമാനമായ രീതിയിൽ, മനുഷ്യാവയവങ്ങൾ കയറ്റുമതി നടത്തുന്ന ഗൂഡസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടോ?

‘മിസ്സിംഗ്‌’ കേസുകളിൽ കാണാതാകുന്ന അനേകർ എങ്ങോട്ടു പോകുന്നു?

കേരളത്തെ പിടിച്ചുകുലുക്കാൻ പര്യാപ്തമായ അന്തർദേശീയ അവയവ മാഫിയയുടെ ഒരു കണ്ണിയാണോ ഇപ്പോൾ വെളിച്ചത്തുവന്നിരിക്കുന്നത് എന്ന ചോദ്യം ഈ ബഹളത്തിൽ മുങ്ങിപോകാൻ ഇടയാകരുത്.

സമകാലികമായ മറ്റു പല സംഭവങ്ങളുമായി ചേർത്തു വായിക്കുമ്പോൾ, അതിനുള്ള സാധ്യത, ‘അന്ധവിശ്വാസ’ തിയറിയേക്കാൾ ശക്തവും പരിഗണനാർഹവുമായി കാണപ്പെടുന്നു. കേരളം മാറുകയാണ്!

Fr.Varghese Vallikkatt

Former Deputy Secretary General & Spokesperson at  KCBC

Share News