ജെസ്‌ന എവിടെയുണ്ട്?: ഡോ. കെ. എസ്. രാധാകൃഷ്ണൻ
തിരുവനന്തപുരം: ജെസ്‌ന എവിടെയുണ്ടെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ. അന്വേഷണ ഉദ്യോഗസ്ഥനായ സൈമൺ വിരമിക്കുന്നതിനു മുൻപ് ജെസ്‌നയെ കണ്ടെത്തിയകാര്യം അറിയിക്കണമെന്ന് അദ്ദേഹം കരുതിയിരുന്നു. പക്ഷെ ആരോ അദ്ദേഹത്തെ അതിൽനിന്നും തടഞ്ഞുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
ജെസ്‌നയെ 2018 മാർച്ച് 22നാണ് കാണാതാവുന്നത്. പലരും പലവഴിക്കും അന്വേഷിച്ചു. പക്ഷെ കണ്ടെത്തിയില്ല. ഇതിനിടയിലാണ് സൈമൺ അന്വേഷണ ചുമതല ഏറ്റെടുക്കുന്നത്. ഒരു ഇസ്ലാമിക മത പരിവർത്തന കേന്ദ്രത്തിൽ ഉള്ളതായി കരുതപ്പെടുന്ന ജെസ്‌ന ലവ് ജിഹാദിന്റെ ഇരയാണോയെന്നും ഡോ. കെ. എസ്. രാധാകൃഷ്ണൻ ചോദിച്ചു.
ഡോ. കെ. എസ്. രാധാകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മുഖ്യമന്ത്രീ, ജെസ്‌ന എവിടെയുണ്ട്?
ജെസ്‌ന എവിടെയുണ്ടെന്ന് അങ്ങേയ്ക്കു അറിയാം. അക്കാര്യം പോലീസുദ്യോഗസ്ഥനായ സൈമൺ തന്റെ വിടവാങ്ങൽ സന്ദേശങ്ങളിൽ സൂചപ്പിക്കുകയും ചെയ്തു. തൻ വിരമിക്കുന്നതിനു മുൻപ് ജെസ്‌നയെ കണ്ടെത്തിയകാര്യം മാലോകരെ അറിയിക്കണം എന്നും അദ്ദേഹം കരുതിയിരുന്നു. പക്ഷെ ആരോ അദ്ദേഹത്തെ അതിൽനിന്നും തടഞ്ഞു. മുഖ്യമന്ത്രീ, അങ്ങ് അറിയാതെ അക്കാര്യം നടക്കില്ല. അത് കൊണ്ടാണ് അങ്ങയോടു ചോദിക്കുന്നത്.
ജെസ്‌നയെ 2018 മാർച്ച് 22നാണ് കാണാതാവുന്നത്. പത്തനംതിട്ട, മുക്കൂട്ടുതറ ജയിംസിന്റെ മകളും മൂന്നാം വർഷ ബി എ വിദ്യാർത്ഥിനിയും ആയിരുന്നു ജെസ്‌ന. കാണാതാവുന്ന അന്ന് എരുമേലിയിൽ എത്തിയതിനു ശേഷം ജെസ്‌ന അപ്രത്യക്ഷമായി. എവിടെ പോയി എന്ന് ആർക്കും പിടികിട്ടിയില്ല. പലരും പലവഴിക്കും അന്വേഷിച്ചു. പക്ഷെ കണ്ടെത്തിയില്ല. ഇതിനിടയിലാണ് സൈമൺ സദ്വാർത്തയുമായി വരുന്നത്. ജെസ്‌ന ജീവിച്ചിരിക്കുന്നു.
ജെസ്‌ന ഒരു ഇസ്ലാമിക മത പരിവർത്തന കേന്ദ്രത്തിൽ , ആ കേന്ദ്രം മംഗലാപുരത്താകാം, ഉണ്ട് എന്നാണ് കേൾവി. ഒരു ഇസ്ലാമിക സംഘടന അവർക്കു ഇതിൽ ഒരു പങ്കുമില്ല എന്നും പറഞ്ഞു കഴിഞ്ഞു. അതോടെ സംശയം വർദ്ധിച്ചു. ജെസ്‌ന ലവ് ജിഹാദിന്റെ ഇരയാണോ ? ഇസ്ലാം മതസ്ഥരിൽ ചിലർ അവലംബിച്ച നൂതന ജിഹാദാണ് ഇപ്പോൾ പ്രചാരത്തിലുള്ള ലവ് ജിഹാദ്.
ലവ് ജിഹാദ് ഖുറാനിൽ തന്നെ പറയുന്നുണ്ട്. ഖുർആൻ ശൂറ രണ്ടു, സൂക്തം 221 ആണ് മുലിം-അമുസ്ലിം വിവാഹത്തെ കുറിച്ച് പറയുന്നത്. കഴിയുമെങ്കിൽ അമുസ്ലിംകളെ വിവാഹം ചെയ്യരുത്. ആണിനും പെണ്ണിനും അത് ബാധകമാണ്. എതിർ ലിംഗത്തിലുള്ളവരുമായി, അവർ എത്ര ആകർഷിക്കപ്പെട്ടാലും അവരെ വർജ്ജിക്കണം. ഇനി അഥവ വിവാഹം കഴിക്കണമെങ്കിൽ അവരെ മതം മാറ്റി ഇസ്ലാമാക്കണം. അതിനു ശേഷമേ വിവാഹം പാടുള്ളു. ഇത് ദൈവത്തിന്റെ അരുളപ്പാടാണ്. മനുഷ്യന് അത് ലംഘിക്കാൻ അവകാശമില്ല. ദൈവവചന ലംഘനത്തിന് വധ ശിക്ഷയാണ് ഖുർആൻ വിധിക്കുന്നത്. അതുകൊണ്ടു സത്യവിശ്വാസിയായ ഒരു മുസ്ലീമും അതിനു മുതിരില്ല.
അപ്പോൾ പ്രണയം വരുന്ന ഏതു മുസ്ലീമിനും ആണോ പെണ്ണോ ആകട്ടെ, മതം മാറ്റാതെ വിവാഹം സാധിക്കില്ല എന്ന് പ്രണയം വരുന്നതിനു മുൻപേ അറിയാവുന്നതാണ്. അതുകൊണ്ടാണ് പ്രണയജോഡികളിൽ ഒന്ന് മുസ്ലീമാണെങ്കിൽ അതിൽ ലവ് ജിഹാദുണ്ട് എന്ന് പറയുന്നത്. കാരണം ഇസ്ലാമിലേയ്ക്കുള്ള മത പരിവർത്തനം ജിഹാദായിട്ടാണ് കരുതപ്പെടുന്നത്. ഏതു മാർഗ്ഗത്തിലൂടെയും ഇസ്ലാമിലേക്ക് ആളുകളെ ചേർക്കുന്നത് വിശുദ്ധ യുദ്ധമായിട്ടാണ് അവർ കരുതുന്നത്.
ഒരു ഉന്നത പോലീസുദ്യോഗസ്ഥനും മധ്യ തിരുവിതാംകൂറിലെ ഒരു കത്തോലിക്കാ ബിഷപ്പും ഈ ലവ് ജിഹാദ് ഒളിപ്പിച്ചു വെക്കാൻ കൂട്ട് നിൽക്കുന്നു എന്നും കേൾക്കുന്നു. ഇസ്ലാമിലേക്കുള്ള മതപരിവർത്തനത്തെ അംഗീകരിക്കലാണ് സെക്കുലറിസം സംരക്ഷിക്കാനുള്ള ഉപാധിയെങ്കിൽ അത് അംഗീ കരിക്കാനാകില്ല എന്നും അങ്ങയെ അറിയിക്കട്ടെ.
ജെസ്‌ന ഇസ്ലാമിക മതപരിവർത്തന കേന്ദ്രത്തിലാണെങ്കിൽ ആരാണ് അതിനു പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് അറിയാനും ജനങ്ങൾക് അവകാശമുണ്ട്.