ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ, കോടതിയിലേക്ക് പോകുമ്പോൾ, സ്വയം കാറിൽ നിന്ന് ചോറുപോതി എടുത്ത്, ഇവിടെ വരാന്തയിൽ വെച്ചിട്ട് പോകുമായിരുന്നു…,
റോഡിൽ പൊതിച്ചോറ് കൊടുക്കുക. ഒരു വ്യാഴവട്ടം… Dr. അനിൽ കുമാറിന്റെ മകനാണ് വീട്ടിൽ പറഞ്ഞത്, എന്റെ സ്കൂളിൽ നിന്ന് ആഴ്ചയിൽ ഒരിക്കൽ കുട്ടികൾ ചോറുപൊതി കൊണ്ടുവന്നിട്ടു, നിരത്തിലെ പട്ടിണിക്കാർക്ക് കൊടുക്കുന്നു….!! അനിലിന്റെ കുടുംബം അത് ആവർത്തിക്കാൻ തുടങ്ങി. പിന്നെ, അനിൽ ഉദ്യോഗസ്ഥനായ NICE CHEMICALS , സുഹൃത്തിന്റെ STERLING PRINT HOUSE , ഇവരൊക്കെ അനുകരിച്ചു , ഈ സേവനം. തുടക്കം കുറിച്ചത് , LOVE &CARE ആയിരുന്നു. അത് സ്വാഭാവികമായും, എന്റെ ഒരു തയ്യാറെടുപ്പിൽ വന്നു. കലൂരെ, സത്യസായി കുടുംബങ്ങൾ ചോറ് എത്തിച്ചു തന്നു. ഇടയിൽ കൊറോണ….. ഉത്സാഹത്തിലും വെള്ളം കയറി. പിന്നീടും, ആരംഭിച്ചു. ഇപ്പോൾ, വളരെ നന്നായി പോകുന്നു.
വർഷം, 13 എന്ന് പറയാം….
GOVT MTHSS ആണ് ഏറ്റവും വലിയ ദാതാവ്. സ്കൂൾ, അദ്ധ്യാപകർ, മാതാപിതാക്കൾ,…….. ഹോട്ടലിലെ സഹോദരർ, ദിപു, അരുൺ, ( തലശ്ശേരിക്കാർ ) പേരുപോലും പറയാത്ത രണ്ട് അമ്മമാർ,…. അങ്ങിനെ കുറച്ചുപേരും. പിന്നെ, ഇടക്ക്, ഭക്ഷണം, വസ്ത്രങ്ങൾ, നിത്യോപയോഗ വസ്തുക്കൾ… അവയുമായി വരുന്ന, തിരുവാൻകുളത്തെ മഹാത്മാ സ്റ്റഡിസർക്കിൾ, രഞ്ജിത്താണ് ക്യാപ്റ്റൻ.
അപ്പോൾ —-കലൂർ, ഇടപ്പള്ളി, തിരുവാങ്കുളം…… പോകുന്നു. പോകുന്നു. ഒരിക്കലും, ഒരു റോഡിലും ഇന്നേവരെ ഒരു വഴക്കുണ്ടായിട്ടില്ല….. പരാതിയില്ല. പരിഭവമില്ല. ആരോടും, നാളുംപേരും പറയാറില്ല. നോട്ടീസ് ഇല്ല. ബാനർ ലഘുലേഘ, ഇല്ല.
ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ, കോടതിയിലേക്ക് പോകുമ്പോൾ, സ്വയം കാറിൽ നിന്ന് ചോറുപോതി എടുത്ത്, ഇവിടെ വരാന്തയിൽ വെച്ചിട്ട് പോകുമായിരുന്നു…, ആ ഒരു മിന്നിട്ടുപോലും, വണ്ടി ഒതുക്കിയിടണം, എന്ന് സർ പറയുമായിരുന്നു. റോഡിൽ, ബ്ലോക്ക് വരരുത്. അദ്ദേഹമായിരുന്നു ശരിക്കും ഈ സേവനത്തിന്റെ പ്രോത്സാഹനം. ഇപ്പോൾ അത് പറയണം. കേൾക്കാൻ, അദ്ദേഹമില്ലല്ലോ. വെള്ളിയാഴ്ചകളിൽ, അല്ലാതെ അന്നദാനം ചെയ്യുന്ന ദിനങ്ങളിലും, ഞാൻ ഓർക്കും, തീരാനഷ്ടമായിമാറിയ, ആ ചിരിയും, കൈ വീശലും…. ഈശ്വരന് തുല്യമായിട്ടാണ് അദ്ദേഹത്തെ ഞങ്ങൾ ഒരുപാടുപേർ കണ്ടിരുന്നത്…,
ആട്ടോയിലെ യാത്ര പ്രയാസമാണ് അല്ലേ എന്ന് ചോദിക്കാറുണ്ടായിരുന്നത്, ജസ്റ്റിസ് മാത്രമായിരുന്നു… ആട്ടോ നിർത്തുമ്പോൾ ഓടിവരുന്ന വൃദ്ധരായവർ, കുഞ്ഞുങ്ങൾ, അവരുടെ വാടിയ മുഖങ്ങൾ കാണുമ്പോൾ, എന്റെ നട്ടെല്ലും കാലും കയ്യും എല്ലാം ഇരുമ്പ് കൊണ്ട് ഉണ്ടാക്കിയതാണ്, എന്ന് വിചാരിച്ചുപോകും.
ഇത്രയും പറഞ്ഞത് 12 വർഷമായി, കൂടെ നിൽക്കുന്ന തൊഴിലാളികൾ, അമ്മമാർ, ടീച്ചേർസ്, പിന്നെ ആണയാത്ത ആ നിറദീപത്തിന്റെ ശക്തിയും……. ഈ രാത്രിയിൽ എന്തിനോ, എല്ലാവരും വന്നു. ഒരുപേരിടാതെയും, നമുക്ക് പലതും ചെയ്യാം. ഒത്തിരി!!! നനഞ്ഞ മഞ്ഞാവണം മനസ്. അത്രേവേണ്ടു.
Narayanan Raman Menon (N R Menon)