ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS ൻ്റെ നേതൃത്വത്തിൽ മുനമ്പത്ത് രാപകൽ സമരം നടത്തും.
കൊച്ചി: മുനമ്പം ഭൂസമരത്തിൻ്റെ നൂറാം ദിവസമായ ജനുവരി 20 തിങ്കളാഴ്ച രാവിലെ 11 മുതൽ 22 ചൊവ്വ രാവിലെ 11 വരെ ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ACTS ൻ്റെ നേതൃത്വത്തിൽ മുനമ്പത്ത് രാപകൽ സമരം നടത്തും. കെ. സി ബി സി വൈസ് പ്രസിഡൻ്റ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ സമരം ഉദ്ഘാടനം ചെയ്യും.വിവിധ സഭകളെ പ്രതിനിധീകരിച്ച് ബിഷപ് റൈറ്റ് .റവ. ഡോ. അബ്രോസ് പുത്തൻവീട്ടിൽ, ആക്ട്സ് പ്രസിഡൻ്റ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, ജനറൽ […]