‘പ്രത്യാശയുടെ കിരണമായി ഉയര്‍ന്നുവന്നിരിക്കുന്നു’: ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി തെരഞ്ഞെടുത്ത ദ്രൗപതി മുര്‍മുവിനെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇന്ത്യ ചരിത്രം രചിച്ചെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തില്‍ കിഴക്കന്‍ ഇന്ത്യയുടെ വിദൂര ഭാഗത്തെ ആദിവാസി വിഭാഗത്തില്‍ നിന്ന വളര്‍ന്നുവന്ന ഇന്ത്യയുടെ മകളെ 130കോടി ജനങ്ങള്‍ രാഷ്ട്രപതിയാക്കിയിരിക്കുന്നു. ഈ ചുവടുവയ്പ്പില്‍ ദ്രൗപതി മുര്‍മുവിന് അഭിനന്ദങ്ങള്‍’- പ്രധാനമന്ത്രി കുറിച്ചു.

‘ദ്രൗപതി മുര്‍മുവിന്റെ ജീവിതം, ആദ്യകാല പോരാട്ടങ്ങള്‍, സമ്ബന്നമായ സേവനം, മാതൃകാപരമായ വിജയം എന്നിവ ഓരോ ഇന്ത്യക്കാരേയും പ്രചോദിപ്പിക്കുന്നു. രാജ്യത്തെ പൗരന്‍മാര്‍ക്ക്, പ്രത്യേകിച്ച്‌ ദരിദ്രര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും താഴെത്തട്ടിലുള്ളവര്‍ക്കും പ്രത്യാശയുടെ കിരണമായി അവര്‍ ഉയര്‍ന്നുവന്നിരിക്കുന്നു’- മോദി കുറിച്ചു. രാഷ്ട്രീയ ഭേദമില്ലാതെ ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്ത എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.

ദ്രൗപതി മുര്‍മുവിന്റെ വിജയത്തില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ അഭിനന്ദം അറിയിച്ചു. പുതിയ രാഷ്ട്രപതി യാതൊരു ഭയമോ വിട്ടുവീഴ്ചയോ ഇല്ലാതെ രാജ്യത്തിന്റെ ഭരണഘടനയുടെ കാവലാള്‍ ആകുമെന്ന് താനും എല്ലാ ഇന്ത്യക്കാരും പ്രതീക്ഷിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

മൂ​ന്ന് റൗ​ണ്ട് വോ​ട്ട് എ​ണ്ണ​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ ആ​കെ വോ​ട്ട് മൂ​ല്യ​ത്തിന്‍റെ​ 60 ശ​ത​മാ​നം ദ്രൗ​പ​തി മു​ർ​മു നേ​ടി​യി​രു​ന്നു. രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് സ്ഥാ​നം ഒ​ഴി​യു​ന്ന ജൂ​ണ്‍ 24ന് ​പി​ന്നാ​ലെ 25ന് ​ദ്രൗ​പ​തി മു​ർ​മു ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പ​തി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​ൽ​ക്കും.

1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ ജനിച്ച ദ്രൗപതി, ബിജെപിയിലൂടെയാണ് മുഖ്യധാര രാഷ്ട്രീയത്തിലേക്കെത്തുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്ബ് സ്‌കൂള്‍ അധ്യാപികയായിരുന്നു. ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്തു.

1997ല്‍ ബിജെപിയില്‍ ചേര്‍ന്ന മുര്‍മു, റായ്‌റംഗ്പൂര്‍ നഗര്‍ പഞ്ചായത്ത് കൗണ്‍സിലറായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടക്കം കുറിച്ചു.
2000ല്‍ റായ്‌റംഗ്പൂര്‍ നഗര്‍ പഞ്ചായത്തിന്റെ ചെയര്‍പേഴ്‌സണായി. ബിജെപി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.

20002004 കാലയളവില്‍ റായ്‌റംഗ്പുര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച്‌ നിയമസഭാംഗമായി. ഒഡീഷയിലെ ബിജു ജനതാദള്‍, ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യഗതാഗത മന്ത്രിയായും ഫിഷറീസ് ആന്‍ഡ് ആനിമല്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015 മെയ് 18 ന് ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായി മുര്‍മു സത്യപ്രതിജ്ഞ ചെയ്തു.

Share News