ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: ബിജു മേനോനും ജോജു ജോർജും മികച്ച നടന്മാർ, നടി രേവതി; സംവിധായകൻ ദീലീഷ് പോത്തൻ

Share News

തിരുവനന്തപുരം; 2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ബിജു മേനോനും ജോജു ജോർജുമാണ് മികച്ച നടന്മാർ. രേവതിയെ മികച്ച നടിയായും തെരഞ്ഞെടുത്തു. കൃഷാന്ത് ആർകെ സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം. ജോജു സിനിമയ്ക്ക് ദിലീഷ് പോത്തൻ മികച്ച സംവിധായകനായി. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) – ശ്യാം പുഷ്‌കരന്‍ – ജോജി
തിരക്കഥാകൃത്ത്- കൃഷാന്ത്- ആവാസവ്യൂഹം
ക്യാമറ- മധു നീലകണ്ഠന്‍- ചുരുളി
കഥ- ഷാഹി കബീര്‍- നായാട്ട്
സ്വഭാവനടി- ഉണ്ണിമായ- ജോജി
സ്വഭാവനടന്‍- സുമേഷ് മൂര്‍ – കള
സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം- അന്തരം
എഡിറ്റ്- ആന്‍ഡ്രൂ ഡിക്രൂസ്- മിന്നല്‍ മുരളി
കുട്ടികളുടെ ചിത്രം- കാടകം- സംവിധാനം സഹില്‍ രവീന്ദ്രന്

Share News