മധ്യപ്രദേശിൽ വാഹനാപകടം:എട്ട് മരണം

Share News

ന്യൂഡൽഹി: മധ്യപ്രദേശിലെ ഗുണയിൽ ട്രക്ക്​ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട്​ അന്തർ സംസ്ഥാന തൊഴിലാളികൾ മരിച്ചു. 50 പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ബുധനാഴ്​ച രാത്രിയിലാണ്​ സംഭവം.

തൊ​ഴിലാളികൾ മഹാരാഷ്​ട്രയിൽ നിന്ന്​ തങ്ങളുടെ സംസ്ഥാനമായ ഉത്തർപ്രദേശിലേക്ക്​ ട്രക്കിൽ യാത്ര ചെയ്യവെ ഗുണയിൽ വെച്ച്​ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.​ പരിക്കേറ്റവ​രെ തൊട്ടടുത്ത ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുധനാഴ്​ച രാത്രിയിലുണ്ടായ മറ്റൊരു അപകടത്തിൽ ആറ്​ അന്തർ സംസ്ഥാന തൊഴിലാളികൾക്കും​ ജീവൻ നഷ്​ടമായി.

നാല്​ പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തിട്ടുണ്ട്​. തൊഴിലാളികൾ യു.പിയിൽ നിന്ന്​ കാൽനടയായി തങ്ങളുടെ സംസ്ഥാനമായ ബിഹാറിലേക്ക്​ പോകവെ നിയന്ത്രണം വിട്ട ബസ്​ ഇവരെ ഇടിച്ചിടുകയായിരുന്നു

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു