വിലക്കയറ്റം നേരിടാന്‍ 2000 കോടി; കേരളം വളർച്ചയുടെ പാതയിലെന്ന് ധനമന്ത്രി

Share News

തിരുവനന്തപുരം: വിലക്കയറ്റം നേരിടാന്‍ 2000 കോടി വകയിരുത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. റബര്‍ സബ്‌സിഡിക്ക് 600 കോടിയും വകയിരുത്തി. വ്യവസായിക മേഖലയില്‍ അടക്കം കേരളത്തിന്റേത് മികച്ച വളര്‍ച്ചാ നിരക്കാണ്. ആഭ്യന്തര ഉത്പാദനം കൂടിയതായും സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു കൊണ്ട് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കാര്‍ഷിക അനുബന്ധ മേഖലയില്‍ 6.7 ശതമാനം വളര്‍ച്ചയുണ്ട്. വ്യാവസായിക അനുബന്ധ മേഖലയില്‍ 17.3 ശതമാനമാണ് വളര്‍ച്ച. തനത് വരുമാനം 85,000 കോടിയായി ഉയരും. കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ ധനമന്ത്രി വിമര്‍ശിച്ചു. കേരളത്തെ ഇകഴ്ത്തിക്കെട്ടാനാണ് ശ്രമം നടത്തുന്നത്. ക്ഷേമ വികസനകേന്ദ്രനയം കേരളത്തിന്റെ വളര്‍ച്ചയെ ബാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ഭരണസംവിധാനം കാര്യക്ഷമമായി പുനഃസംഘടിപ്പിക്കും. യുവാക്കളെ കേരളത്തില്‍ തന്നെ നിര്‍ത്താന്‍ പദ്ധതികള്‍ നടപ്പാക്കും. കിഫ്ബി ബാധ്യതയെ സംസ്ഥാന ബാധ്യതയാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെ പിന്തുണയ്ക്കുന്നവര്‍ ആരുടെ ഭാഗത്താണ് നില്‍ക്കുന്നതെന്ന് ധനമന്ത്രി ചോദിച്ചു.

വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യം ഒരുക്കും; തിരുവനന്തപുരത്ത് സ്ഥിരം വ്യാപാര മേള

തിരുവനന്തപുരം: വര്‍ക്ക് നിയര്‍ ഹോമിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ബജറ്റില്‍ പദ്ധതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാവും ഇതു നടപ്പാക്കുകയും ഇതിനു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ നീക്കവയ്ക്കുന്നതായും ധനമന്ത്രി പറഞ്ഞു.

ഡല്‍ഹി പ്രഗതി മൈതാനത്തു നടക്കുന്ന രാജ്യാന്തര വ്യാപാര മേളയുടെ മാതൃകയില്‍ തിരുവനന്തപുരത്ത് സ്ഥിരം വ്യാപാര മേള സംഘടിപ്പിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. ഇതിനായി 15 കോടി നീക്കിവയ്ക്കുന്നതായി ബജറ്റില്‍ പറഞ്ഞു.

കേരളം കടക്കെണിയില്‍ അല്ലെന്നും കൂടുതല്‍ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ടെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

വായ്പയെടുക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റേത് യാഥാസ്ഥിതിക സമീപനമാണ്. ഇതു വളര്‍ച്ചയെ ബാധിക്കും. കേരളത്തിന്റെ കടമെടുപ്പു പരിധിയില്‍ കേന്ദ്രം കുറവു വരുത്തിയെന്ന് മന്ത്രി പറഞ്ഞു. കടമെടുപ്പു പരിധിയില്‍ 4000 കോടിയുടെ കുറവാണ് വരുത്തിയത്. ഇതു സംസ്ഥാനത്തിന്റെ വളര്‍ച്ചയെ ബാധിക്കുന്ന നടപടിയാണ്. കേരളത്തിന്റെ വായ്പാനയത്തില്‍ മാറ്റമില്ലെന്നു ധനമന്ത്രി പറഞ്ഞു.

കേരളം വളര്‍ച്ചയുടെ പാതയില്‍ ആണ്. സംസ്ഥാനത്തിന്റെ വ്യവസായ രംഗം ഉള്‍പ്പെടെ തിരിച്ചുവരവു നടത്തിയെന്ന് മന്ത്രി പറഞ്ഞു.

കേരളം കടക്കെണിയില്‍ അല്ല, കൂടുതല്‍ വായ്പയെടുക്കാന്‍ ശേഷി, കേന്ദ്രത്തിന്റേത് യാഥാസ്ഥിതിക സമീപനം: ധനമന്ത്രി

തിരുവനന്തപുരം: കേരളം കടക്കെണിയില്‍ അല്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കൂടുതല്‍ വായ്പ എടുക്കാനുള്ള ധനസ്ഥിതി കേരളത്തിനുണ്ടെന്ന്, ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.